കര്‍ഷക പ്രക്ഷോഭം ഉടന്‍ അവസാനിക്കുമെന്ന് പ്രതീക്ഷ; കർഷക ദിനത്തിൽ രാജ്നാഥ് സിംഗ്

By Staff Reporter, Malabar News
rajnath singh_malabar news
Ajwa Travels

ന്യൂഡെല്‍ഹി: കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കണെമെന്ന് ആവശ്യപ്പെട്ട് പ്രതിഷേധിക്കുന്ന കര്‍ഷകരുമായി കേന്ദ്രം സംസാരിക്കുകയാണെന്നും കര്‍ഷകര്‍ തങ്ങളുടെ പ്രക്ഷോഭം ഉടന്‍ അവസാനിപ്പിക്കും എന്നാണ് പ്രതീക്ഷയെന്നും പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ്.

ദേശീയ കാര്‍ഷിക ദിനത്തില്‍ ട്വിറ്ററിലൂടെയാണ് കേന്ദ്രമന്ത്രി ഇക്കാര്യം വ്യക്‌തമാക്കിയത്. ‘ഇന്ന്, കര്‍ഷകദിനത്തോട് അനുബന്ധിച്ച്, രാജ്യത്തിനായി സംഭാവന നല്‍കിയ എല്ലാവരെയും ഞാന്‍ അഭിവാദ്യം ചെയ്യുന്നു. അവര്‍ രാജ്യത്തിന് ഭക്ഷ്യസുരക്ഷ നല്‍കിയവരാണ്. കാര്‍ഷിക നിയമങ്ങളില്‍ ചില കര്‍ഷകര്‍ പ്രക്ഷോഭത്തിലാണ്. സര്‍ക്കാര്‍ അവരോട് സംസാരിക്കുന്നു. പ്രതിഷേധം ഉടന്‍ പിന്‍വലിക്കുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു,’ രാജ്നാഥ് സിംഗ് ട്വീറ്റ് ചെയ്‌തു.

കര്‍ഷക നേതാവും ഇന്ത്യയുടെ മുന്‍ പ്രധാനമന്ത്രിയുമായ ചൗധരി ചരണ്‍ സിങ്ങിനെ കേന്ദ്രമന്ത്രി അനുസ്‌മരിച്ചു. രാജ്യത്തെ കര്‍ഷകരുടെ വരുമാനം വര്‍ധിക്കണമെന്നും അവരുടെ വിളകള്‍ക്ക് പ്രതിഫലം ലഭിക്കണമെന്നും കര്‍ഷകരെ ബഹുമാനിക്കണമെന്നും ആഗ്രഹിച്ച ചൗധരി ചരണ്‍ സിങ്ങില്‍ നിന്നും ഇപ്പോഴത്തെ പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രചോദനം ഉള്‍ക്കൊണ്ടിട്ടുണ്ട് എന്നും അദ്ദേഹം പറഞ്ഞു. മാത്രവുമല്ല കര്‍ഷകരുടെ താല്‍പര്യം സരക്ഷിക്കുമെന്നും കര്‍ഷകരെ ഉപദ്രവിക്കാന്‍ അനുവദിക്കില്ലെന്നും രാജ്നാഥ് സിംഗ് കൂട്ടിച്ചേര്‍ത്തു.

അതേസമയം കേന്ദ്രം പാസാക്കിയ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ തിങ്കളാഴ്‌ച കര്‍ഷകര്‍ 24 മണിക്കൂര്‍ നീണ്ട റിലേ നിരാഹാര സമരം ആരംഭിച്ചിരിക്കുകയാണ്. ഓരോ ദിവസവും 11 പേര്‍ വീതമാണ് നിരാഹാരം അനുഷ്‌ഠിക്കുന്നത്. കൂടാതെ പ്രതിഷേധത്തിന്റെ ഭാഗമായി രാജ്യത്തെ എല്ലാവരും ഇന്ന് ഉച്ചഭക്ഷണം ഉപേക്ഷിക്കാന്‍ കര്‍ഷകര്‍ അഭ്യര്‍ഥിച്ചിട്ടുണ്ട്.

കാര്‍ഷിക ദിനത്തില്‍ ഭക്ഷണം ഒഴിവാക്കി കര്‍ഷകരോട് ഐക്യദാര്‍ഡ്യം പ്രഖ്യാപിക്കാന്‍ ഭാരതീയ കിസാന്‍ യൂണിയന്‍ നേതാവ് രാകേഷ് ടിക്കൈറ്റ് ജനങ്ങളോട് ആവശ്യപ്പെട്ടു.

Read Also: പത്ത്, പ്ളസ് ടു സിലബസുകള്‍ വെട്ടിച്ചുരുക്കാന്‍ സംസ്‌ഥാനങ്ങള്‍ക്ക് കേന്ദ്രനിര്‍ദേശം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE