തീക്കുനിയിൽ നിര്‍മാണത്തിനിടെ വീടിന്റെ വാര്‍പ്പ് തകര്‍ന്നുവീണ് ഒരാള്‍ മരിച്ചു

By News Bureau, Malabar News
house collapsed-one died-Kozhikode
Ajwa Travels

കോഴിക്കോട്: ജില്ലയിലെ തീക്കുനിയിൽ നിർമാണത്തിലിരിക്കുന്ന വീടിന്റെ വാർപ്പ് തകർന്നുവീണ് ഒരാൾ മരിച്ചു. മൂന്ന് പേർക്ക് പരിക്കേറ്റു. തീക്കുനി സ്വദേശിയായ ഉണ്ണി എന്ന ജിതിൻ ആണ് മരിച്ചത്. 23 വയസായിരുന്നു.

ഞായറാഴ്‌ച ഉച്ചയോടെയാണ് അപകടം നടന്നത്. മലയിൽ കരീം എന്നയാളുടെ വീടിന്റെ വാർപ്പാണ് തകർന്നുവീണത്.

അടുക്കള ഭാഗത്തെ സൺഷേഡിന്റെ നിർമാണത്തിനിടെ ആയിരുന്നു അപകടം. താഴെ ജോലി ചെയ്യുകയായിരുന്ന ജിതിന്റെയും സുഹൃത്തുക്കളുടേയും മുകളിലേക്ക് വാർപ്പ് പതിക്കുകയായിരിക്കുന്നു. ജിതിൻ സംഭവസ്‌ഥലത്ത് വെച്ച് തന്നെ മരിച്ചു.

ബിജീഷ്, ജിഷ്‌ണു, അജീഷ് എന്നിവർക്കാണ് അപകടത്തിൽ പരിക്കേറ്റത്.

Malabar News: ഓഫിസുകൾ കയറിയിറങ്ങേണ്ട; ഫയൽനീക്കം ഇനി വിരൽ തുമ്പിലറിയാം 

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE