തുടർച്ചയായുള്ള ഹൂതി ആക്രമണം; യുഎൻ രക്ഷാസമിതിക്ക് സൗദി കത്ത് നൽകി

By News Desk, Malabar News
Houthi attack in Saudi airport
Ajwa Travels

റിയാദ്: സൗദിക്ക് നേരെ ഹൂതികൾ നടത്തുന്ന ആക്രമണങ്ങൾക്ക് എതിരെ നടപടി ആവശ്യപ്പെട്ട് യുഎൻ രക്ഷാസമിതിക്ക് സൗദി കത്ത് നൽകി. ആക്രമണം അന്താരാഷ്‍ട്ര സമാധാനത്തിനും സുരക്ഷക്കും ഭീഷണിയാണെന്ന് സൗദി വ്യക്‌തമാക്കി.

കഴിഞ്ഞ ഏതാനും ദിവസങ്ങളായി സൗദിക്ക് നേരെ നിരന്തരം യമനിലെ ഹൂതികൾ ആക്രമണം തുടരുന്ന സാഹചര്യത്തിലാണ്, സൗദി കത്ത് നൽകിയത്. അന്താരാഷ്‍ട്ര സമാധാനത്തിനും, സുരക്ഷക്കും, നേരെ ഇറാൻ പിന്തുണയോടെ ഹൂതികൾ നടത്തുന്ന ആക്രമണങ്ങൾ നിർത്തലാക്കാൻ നടപടി വേണമെന്നാണ് സൗദിയുടെ ആവശ്യം.

കഴിഞ്ഞ മാസം അബഹ വിമാനത്താവളത്തിന് നേര ഹൂതികളുടെ ആക്രമണമുണ്ടായ സാചര്യത്തിലും നടപടി ആവശ്യപ്പെട്ട് സൗദി കത്തയച്ചിരുന്നു. ഫെബ്രുവരി 27ന് ഹൂതികളയച്ച മിസൈലുകൾ തകർത്തതിനെ തുടർന്ന് റിയാദിൽ ഒരു വീടിന് കേട് പാടുകൾ സംഭവിച്ചിരുന്നു.

കഴിഞ്ഞ ദിവസം ജിസാൻ അതിർത്തി ഗ്രാമങ്ങളിൽ റോക്കറ്റ് വീണ് അഞ്ച് സിവിലിയൻമാർക്ക് പരിക്കേൽക്കുകയും, വീടുകൾക്കും, കച്ചവട സ്‌ഥാപനങ്ങൾക്കും, വാഹനങ്ങൾക്കും കേട് പാടുകൾ സംഭവിക്കുകയും ചെയ്‌തു.

സൗദിക്ക് നേരെ ഹൂതികൾ നടത്തുന്ന ആക്രമണത്തെ രക്ഷാസമിതി ശക്‌തമായി അപലപിക്കുകയും, ആക്രമണങ്ങൾ ഉടൻ അവസാനിപ്പിക്കണമെന്ന് ആവശ്യപെടുകയും ചെയ്‌തു. എന്നാൽ അതിന് ശേഷവും ആക്രമണം തുടരുകയാണ്.

ഇന്നലെ രാവിലെയും ജിസാൻ ലക്ഷ്യമിട്ട് ഹൂതികൾ മിസൈൽ അയച്ചു. എന്നാല്‍ ഇത് തകർത്തതായി സഖ്യസേന വക്‌താവ് പറഞ്ഞു.

Read Also: കോവിഡ്; ലോകത്ത് 9 കോടി രോഗമുക്‌തര്‍, 11.62 കോടി പിന്നിട്ട് രോഗബാധിതർ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE