‘നിയമങ്ങള്‍ പിന്‍വലിക്കുന്നതിന് മുമ്പ് എത്ര കര്‍ഷകര്‍ മരിക്കണമെന്നാണ് കേന്ദ്രം ആഗ്രഹിക്കുന്നത്?’; രാഹുല്‍ ഗാന്ധി

By Staff Reporter, Malabar News
rahul gandhi_malabar news
രാഹുൽ ഗാന്ധി
Ajwa Travels

ന്യൂഡെല്‍ഹി: കേന്ദ്ര സര്‍ക്കാരിന്റെ വിവാദ കര്‍ഷക നിയമങ്ങളില്‍ രാജ്യതലസ്‌ഥാനത്ത് പ്രതിഷേധിക്കുന്ന കര്‍ഷകരുടെ മരണത്തില്‍ കേന്ദ്ര സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. കാര്‍ഷിക നിയമങ്ങള്‍ സര്‍ക്കാര്‍ റദ്ദാക്കുന്നതിനു മുമ്പ് ഇനിയും എത്ര കര്‍ഷകരാണ് ജീവത്യാഗം ചെയ്യേണ്ടതെന്ന് അദ്ദേഹം ചോദിച്ചു.

ഡെല്‍ഹി അതിര്‍ത്തിയെ സ്‌തംഭിപ്പിച്ച് കടുത്ത തണുപ്പിനെ പോലും വകവെക്കാതെ പ്രക്ഷോഭം നടത്തുന്ന കര്‍ഷകരുടെ മരണവുമായി ബന്ധപ്പെട്ട ഒരു മാദ്ധ്യമ റിപ്പോര്‍ട്ടിനെ ഉദ്ധരിച്ചായിരുന്നു കോണ്‍ഗ്രസ് നേതാവിന്റെ പ്രതികരണം.

‘കാര്‍ഷിക മേഖലയിലെ ഈ നിയമങ്ങള്‍ റദ്ദാക്കുന്നതിന് മുമ്പ് നമ്മുടെ കര്‍ഷക സഹോദരങ്ങള്‍ ഇനിയും എത്ര ത്യാഗങ്ങള്‍ ചെയ്യേണ്ടതുണ്ട്?’, രാഹുല്‍ ഗാന്ധി ചോദിച്ചു.

ഇതുവരെയായി 15പേര്‍ കര്‍ഷക സമരത്തിനിടെ മരണപ്പെട്ടെന്നാണ് റിപ്പോര്‍ട്ട്. ഇതില്‍ പത്തുപേര്‍ ഹൃദയാഘാതത്തെ തുടര്‍ന്നും നാലുപേര്‍ അപകടങ്ങളിലും ഒരാള്‍ കടുത്ത തണുപ്പിനെ തുടര്‍ന്നുമാണ് മരണപ്പെട്ടത്.

അതേസമയം, ഡെല്‍ഹി അതിര്‍ത്തിയിലെ കര്‍ഷകരുടെ പ്രക്ഷോഭം ഇന്ന് 17ആം ദിവസത്തിലേക്ക് പ്രവേശിച്ചിരിക്കുകയാണ്. റെയില്‍വേ ട്രാക്കുകള്‍ തടയുമെന്ന് കര്‍ഷക യൂണിയനുകള്‍ കേന്ദ്രത്തിന് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

Read Also: തിരഞ്ഞെടുപ്പിന് ശേഷം സംസ്‌ഥാനത്ത് കോവിഡ് വ്യാപനം ഉയരും; ആരോഗ്യമന്ത്രി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE