കണ്മണികളുടെ കണ്ണിന്റെ കാര്യം

By Trainee Reporter, Malabar News
girl-on-computer-_Malabar news
Representational image
Ajwa Travels

കോവിഡ് 19 നമ്മുടെ ജീവിതരീതികളെ അടിമുടി മാറ്റികൊണ്ടിരിക്കുകയാണ്. രോഗവ്യാപനം കണക്കിലെടുത്തു കൊണ്ട് ഇന്ത്യയിലെ മുഴുവന്‍ സ്‌കൂളുകളിലും ഓണ്‍ലൈന്‍ വഴിയുള്ള പഠനത്തിന് ആരംഭമായി. മിക്ക കുട്ടികളും അതുപോലെ തന്നെ അദ്ധ്യാപകരും ഇന്റര്‍നെറ്റിന്റെ സഹായത്തോടെയാണ് ക്ലാസുകള്‍ നടത്തുന്നത്. അതായത് കുട്ടികള്‍ കംപ്യൂട്ടറിന്റെയോ മൊബൈലിന്റെയോ മുന്നില്‍ അധിക സമയം ചെലവഴിക്കേണ്ടി വരുമെന്നര്‍ഥം. എന്നാല്‍ കമ്പ്യൂട്ടറിന്റെയും മൊബൈലിന്റെയും ഇത്തരത്തിലുള്ള ഉപയോഗം കുഞ്ഞുങ്ങളുടെ കണ്ണുകളെ ദോഷമായ് ബാധിക്കുമോയെന്നതാണ് രക്ഷിതാക്കളുടെ ആശങ്ക. കൂടുതല്‍ സമയം ഇത്തരം ഇലക്ട്രോണിക് ഉപകരണങ്ങളുടെ മുന്നില്‍ ഇരിക്കുന്നതിന്റെ പാര്‍ശ്വഫലമായ് കണ്ണ് വരളുവാനും വെള്ളം വരുവാനും പിന്നീട് കലശലായ തലവേദന ഉണ്ടാകുവാനും കാരണമാകുമെന്നാണ് വാസ്തവം. ഇത് കുട്ടികളുടെ ഉറക്കത്തെയും ബാധിക്കുമെന്നാണ് ഡോക്ടര്‍മാര്‍ അഭിപ്രായപ്പെടുന്നത്. എന്നാല്‍ ഇപ്പോഴത്തെ സാഹചര്യത്തില്‍ ഓണ്‍ലൈന്‍ ക്ലാസുകള്‍ വേണ്ടെന്ന് വെക്കാന്‍ പറ്റില്ല. അതിനാല്‍ തന്നെ ഇത്തരം കാര്യങ്ങളില്‍ കൂടുതല്‍ കരുതലും ശ്രദ്ധയുമാണ് ആവശ്യം.

വിര്‍ച്വല്‍ ക്ലാസ്സുകളില്‍ കുട്ടികള്‍ക്ക് നിശ്ചിത സമയങ്ങളില്‍ ഇടവേളകള്‍ നല്‍കുക. ഈ ഇടവേളകള്‍ കണ്ണുകള്‍ക്ക് വിശ്രമം അനുവദിക്കും. ഓണ്‍ലൈന്‍ ക്ലാസുകള്‍ക്കല്ലാതെ മറ്റാവശ്യങ്ങള്‍ക്ക് വേണ്ടി, ഗെയിം കളിക്കാനോ മറ്റോ, ഫോണും കമ്പ്യൂട്ടറും നല്‍കാതിരിക്കുക. അറു വയസിനു താഴെയുള്ള കുട്ടികള്‍ക്ക് ഒരു മണിക്കൂര്‍ മാത്രമെ സ്‌ക്രീന്‍ സമയം അനുവദിക്കുവാന്‍ പാടുള്ളു. ഇലക്ട്രോണിക് ഉപകരണങ്ങളുടെ ഉപയോഗം കുട്ടികളുടെ സാമൂഹിക, ആശയ വിനിമയ കഴിവുകളെ ഇല്ലാതാക്കും. അതിനാല്‍ ഇത്തരം ഉപകരണങ്ങളുടെ ഉപയോഗം പരമാവധി ലഘൂകരിക്കുക.

കണ്ണുകളുടെ സംരക്ഷണത്തിനായ് സ്‌ക്രീനിന്റെ ഗുണനിലവാരം, മുറിയില്‍ കൃത്യമായ പ്രകാശം, കണ്ണില്‍ നിന്നുള്ള ഉപകരണത്തിന്റെ ദൂരം എന്നിവ ശ്രദ്ധിക്കേണ്ടതുണ്ട്. സ്‌ക്രീനിന്റെ വലുപ്പമനുസരിച്ച് സ്‌ക്രീനും കാഴ്ചക്കാരനും തമ്മിലുള്ള ദൂരം ക്രമീകരിക്കുക. സ്‌ക്രീനിന് മുന്നിലിരിക്കുമ്പോള്‍ കുട്ടികളുടെ ഇരുത്തം നേരെയായിരിക്കാന്‍ ശ്രദ്ധിക്കുക. അതുപോലെ തന്നെ ഭക്ഷണത്തില്‍ കാരറ്റ്, ചീര, പച്ച ഇലക്കറികള്‍ തുടങ്ങിയ കരോട്ടിനോയിഡുകള്‍ ഉള്‍പെടുത്തുക.ഒപ്പം തന്നെ കുട്ടികള്‍ക്ക് ശരിയായ ഉറക്കവും ഉറപ്പുവരുത്തുക.തണുത്ത വെള്ളത്തില്‍ കണ്ണുകള്‍ കഴുകിക്കുന്നതും ആരോഗ്യപരമായ കാര്യമാണ്. അതൊരു ശീലമാക്കുക.ഇടയ്ക്കിടെ നേത്രരോഗ വിദഗ്ദ്ധന്‍ കുട്ടികളുടെ കണ്ണുകള്‍ പരിശോധിക്കുന്നത് നല്ലതായിരിക്കും.കണ്ണുകളുടെ ബുദ്ധിമുട്ടുകള്‍ തിരിച്ചറിയാന്‍ നിശ്ചിത ഇടവേളകളില്‍ വിദഗ്ദ്ധരെ കാണുക.

പണ്ട് കൂടുതല്‍ നേരം ടി.വി കാണുന്നതിന് കുഞ്ഞുങ്ങളെ വിലക്കിയവരാണ് ഓരോ മാതാപിതാക്കളും.എന്നാല്‍ ഇന്ന് ആ കാഴ്ചകള്‍ അനിവാര്യമാകുകയാണ്.ശ്രദ്ധയും സുരക്ഷയും നല്‍കിയാല്‍ കുഞ്ഞുങ്ങളുടെ കണ്ണുകളുടെ ആരോഗ്യം കാത്തുസൂക്ഷിക്കാം എന്ന കാര്യം മറക്കാതിരിക്കുക.

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE