ചൈനയില്‍ നിന്നുള്ള ഇറക്കുമതിയില്‍ വന്‍ കുറവ്; ക്യാമ്പയിന്‍ ഫലം കാണുന്നു

By Staff Reporter, Malabar News
not-made-in-china-malabarnews
Representational Image

ന്യൂ ഡെല്‍ഹി: ചൈനീസ് വിരുദ്ധ ക്യാമ്പയിനുകള്‍ ഫലം കാണുന്നതിനുള്ള ഉദാഹരണമായി രാജ്യത്തേക്ക് ചൈനയില്‍ നിന്നുള്ള ഇറക്കുമതിയില്‍ വന്‍ ഇടിവ്. ഈ വര്‍ഷം ഏപ്രില്‍ മുതല്‍ ആഗസ്‌റ്റ് വരെയുള്ള കാലയളവില്‍ ചൈനയില്‍ നിന്നുള്ള ഇറക്കുമതിയില്‍ 27.63 ശതമാനം ഇടിവാണ് രേഖപ്പെടുത്തിയത്.

കഴിഞ്ഞ വര്‍ഷം ആകെ 21,58 കോടി ഡോളറിന്റെ ഇറക്കുമതി നടന്ന സ്ഥാനത്ത്  ഇക്കുറി 16,55 കോടി ഡോളറായാണ് കുറഞ്ഞത്. കേന്ദ്ര മന്ത്രി പിയൂഷ് ഘോയലാണ് പാര്‍ലമെന്റില്‍ ഇക്കാര്യം അറിയിച്ചത്. ഇരു രാജ്യങ്ങള്‍ക്കും ഇടയിലെ വ്യാപാര കമ്മി 550 കോടി ഡോളറായി കുറഞ്ഞു.

More Business News: ഇന്ത്യയില്‍ ആദായ നികുതി റിട്ടേണ്‍ സമര്‍പ്പിക്കുന്നവര്‍ ഒരു ശതമാനം

ചൈനയില്‍ നിന്നുള്ള ഇറക്കുമതി കൂടുതലും കയറ്റുമതി കുറവും ആയിരുന്ന സ്ഥാനത്ത് വ്യാപാര കമ്മി വളരെ കൂടുതലായിരുന്നു. എന്നാല്‍ നിലവിലെ സാഹചര്യത്തില്‍ ഇറക്കുമതി കുറഞ്ഞതോടെ ആകെ വ്യാപാര കമ്മിയില്‍ ഇടിവുണ്ടായത്. രാജ്യത്ത് കയറ്റുമതി മേഖല വളര്‍ച്ചയുടെ ലക്ഷണങ്ങള്‍ കാണിക്കുന്നതായി റിപ്പോര്‍ട്ടുകളുണ്ട്. 10 ശതമാനമാണ് കയറ്റുമതിയില്‍ കുറഞ്ഞ കാലയളവില്‍ ഉണ്ടായ വര്‍ദ്ധന.

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE