കൊല്ലത്ത് നിന്നും വാങ്ങിയ ബോട്ടിൽ കാനഡയിലേക്ക് മനുഷ്യക്കടത്ത്; 59 പേര്‍ പിടിയില്‍

By Desk Reporter, Malabar News
Human trafficking to Canada by boat purchased from Kollam
Representational Image
Ajwa Travels

കൊല്ലം: കേരളത്തിൽ നിന്നും വാങ്ങിയ ബോട്ടിൽ കാനഡയിലേക്ക് മനുഷ്യക്കടത്ത്. കൊല്ലത്ത് നിന്നും വാങ്ങിയ ബോട്ടാണ് മനുഷ്യക്കടത്തിന് ഉപയോഗിച്ചിരിക്കുന്നത്. ഇന്ത്യന്‍ മഹാസമുദ്രത്തില്‍ വെച്ച് ബോട്ട് അമേരിക്കന്‍ നാവികസേന പിടികൂടി. 59 ശ്രീലങ്കന്‍ തമിഴ് സ്വദേശികളുമായി യാത്ര ചെയ്യവെയാണ് മാലിദ്വീപിനും മൗറീഷ്യസിനും ഇടയിലുള്ള ഡിയാഗോ ഗാര്‍സിയ ദ്വീപില്‍ വെച്ച് അമേരിക്കന്‍ നാവികസേനയുടെ പിടിയിലായത്.

കൊല്ലം, കുളത്തൂപ്പുഴ സ്വദേശിനി ഈശ്വരിയുടെ പേരില്‍ ആറ് മാസം മുൻപാണ് ഈ ബോട്ട് വാങ്ങിയത്. നീണ്ടകര സ്വദേശി ഷെരീഫില്‍ നിന്നും രാമേശ്വരത്തുള്ള ബന്ധുവിനാണെന്ന് പറഞ്ഞാണ് ഈശ്വരി ബോട്ട് വാങ്ങിയത്. കഴിഞ്ഞ മാസം കുളച്ചലില്‍ നിന്നും മൽസ്യബന്ധനത്തിനായി പോയ ഈ ബോട്ട് കാണാതായിരുന്നു.

ബോട്ടിലുള്ള ആര്‍ക്കും യാത്രക്കുള്ള രേഖകള്‍ ഉണ്ടായിരുന്നില്ല. തുടര്‍ന്ന് അമേരിക്കന്‍ നാവികസേന ഇവരെ കസ്‌റ്റഡിയിൽ എടുക്കുകയായിരുന്നു. വിശദമായ ചോദ്യം ചെയ്യലിലാണ് കൊല്ലത്തെ നീണ്ടകര ഹാര്‍ബറില്‍ നിന്നും പുറപ്പെട്ട ബോട്ടാണ് ഇതെന്ന് വ്യക്‌തമായത്‌. തമിഴ്‌നാട്ടിലെ മധുരയിലെയും തിരുച്ചിറപ്പള്ളിയിലേയും അഭയാർഥി ക്യാംപില്‍ നിന്നും കാണാതായവരാണ് ബോട്ടില്‍ ഉണ്ടായിരുന്നത്.

ദക്ഷിണാഫ്രിക്ക വഴി കാനഡയിലേക്കുള്ള മനുഷ്യക്കടത്താണിതെന്ന് സ്‌ഥിരീകരിച്ചിട്ടുണ്ട്. ബോട്ടും ആളുകളെയും മാലിദ്വീപ് നാവികസേനക്ക് കൈമാറി. മാലിദ്വീപാണ് കഴിഞ്ഞ ദിവസം ഇന്ത്യന്‍ സര്‍ക്കാരിനെ ഇക്കാര്യം അറിയിച്ചത്. സംഭവത്തിൽ കേന്ദ്ര ഏജന്‍സികളും തമിഴ്‌നാട് ക്യൂബ്രാഞ്ചും കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കേരളത്തിന് പുറത്തേക്ക് ഇത്തരത്തില്‍ ബോട്ടുകള്‍ വില്‍ക്കാന്‍ നിയമ തടസമുള്ളതിനാല്‍ ഈശ്വരിയെ ഇടനിലക്കാരിയാക്കി ഉപയോഗിക്കുകയായിരുന്നു എന്നാണ് റിപ്പോർട്.

Most Read:  ലഖിംപൂർ; നിരാഹാരം അവസാനിപ്പിച്ച് നവജ്യോത് സിംഗ് സിദ്ദു

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE