ലഖിംപൂർ; നിരാഹാരം അവസാനിപ്പിച്ച് നവജ്യോത് സിംഗ് സിദ്ദു

By Web Desk, Malabar News
Sidhu threatens to march towards Lakhimpur Kheri
Ajwa Travels

ലഖ്‌നൗ: നിരാഹാരം അവസാനിപ്പിച്ച് പഞ്ചാബ് കോൺഗ്രസ് പ്രസിഡണ്ട് നവജ്യോത് സിംഗ് സിദ്ദു. ആശിഷ് മിശ്ര അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരായ സാഹചര്യത്തിലാണ് തീരുമാനം. ലഖിംപൂർ ഖേരി കേസിലെ പ്രധാന പ്രതി ആശിഷ് മിശ്രയെ അറസ്‌റ്റ് ചെയ്യും വരെ ഉപവാസം തുടരുമെന്നാണ് അദ്ദേഹം അറിയിച്ചിരുന്നത്.

നവജ്യോത് സിംഗ് സിദ്ദു ഇന്നലെയാണ് അനിശ്‌ചിതകാല നിരാഹാര സമരം ആരംഭിച്ചത്. അന്തരിച്ച പ്രാദേശിക മാദ്ധ്യമ പ്രവർത്തകൻ രാമൻ കശ്യപിന്റെ വസതിയിലാണ് സിദ്ദുവിന്റെ നിരാഹാര സമരം. കശ്യപിന്റെ കുടുംബാംഗങ്ങളുമായി കൂടിക്കാഴ്‌ച നടത്തിയ ശേഷമാണ് വീടിന് പുറത്ത് ഉപവാസം ആരംഭിച്ചത്.

അതേസമയം മാദ്ധ്യമങ്ങളുടെ കണ്ണുവെട്ടിച്ച് ക്രൈം ബ്രാഞ്ച് ഓഫിസിന് പിൻ വാതിലിലൂടെയാണ് ആശിഷ് മിശ്ര എത്തിയത്. സുരക്ഷ ഒരുക്കി പോലീസും കൂടെയുണ്ടായിരുന്നു. ഇതിനിടെ ലഖിംപൂരിൽ കർഷകർക്ക് മേൽ വാഹനം ഇടിച്ചു കയറ്റിയ മറ്റൊരു വാഹനത്തിലെ ഡ്രൈവറെ കൂടി അറസ്‌റ്റ് ചെയ്‌തു. അപകട സമയം കാർ ഓടിച്ചിരുന്ന അങ്കിത് ദാസിനെയാണ് അറസ്‌റ്റ് ചെയ്‌തത്‌. ഇയാളെ വിശദമായി ചോദ്യം ചെയ്യും.

Kerala News: ഹരിത മുൻ ഭാരവാഹികളുടെ പരാതി: ഉചിതമായ നടപടി ഉണ്ടാകും; വനിതാ കമ്മീഷൻ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE