സിൽവർ ലൈനിനെതിരെ മനുഷ്യമതിൽ; കല്ലിടൽ തടഞ്ഞു

By News Desk, Malabar News
K rail protest
Representational Image
Ajwa Travels

കൊച്ചി: എറണാകുളം തിരുവാങ്കുളം മാമലയിൽ സിൽവർ ലൈൻ കല്ലിടൽ തടഞ്ഞു. കല്ലിടാൻ ഉദ്യോഗസ്‌ഥർ എത്തിയപ്പോൾ വീടിന്റെ ഗേറ്റ് അടച്ചതിനെ തുടർന്ന് ഉദ്യോഗസ്‌ഥർ ഗേറ്റ് ചാടിക്കടന്നു. ഇതിന് പിന്നാലെയാണ് നാട്ടുകാർ പ്രതിഷേധവുമായി എത്തിയത്.

ചങ്ങനാശേരി മാടപ്പള്ളിയിലും സിൽവർ ലൈനെതിരെ പ്രതിഷേധമുണ്ടായി. മനുഷ്യമതിൽ തീർത്താണ് ജനങ്ങൾ പ്രതിഷേധിച്ചത്. സിൽവർ ലൈൻ കല്ലുകൾ കൊണ്ടുവന്ന വാഹനം തടഞ്ഞു. വാഹനത്തിന്റെ ചില്ല് തകർക്കാനും ശ്രമമുണ്ടായി. തൊഴിലാളികളെ ബലം പ്രയോഗിച്ച് വാഹനത്തിൽ നിന്നിറക്കാനും നാട്ടുകാർ ശ്രമിച്ചു. മുൻ എംഎൽഎ ജോസഫ് എം പുതുശേരിയും വിവിധ മതനേതാക്കളും നാട്ടുകാരും പ്രതിഷേധത്തിൽ പങ്കെടുത്തിരുന്നു.

Most Read: ദിലീപിന് തിരിച്ചടി; വധ ഗൂഢാലോചന അന്വേഷണം സ്‌റ്റേ ചെയ്യില്ലെന്ന് കോടതി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE