കിടപ്പുരോഗിയായ വീട്ടമ്മയെ കൊലപ്പെടുത്തി; ഭർത്താവ് അറസ്‌റ്റിൽ

By Syndicated , Malabar News
husband-killed-bedridden-wife
Ajwa Travels

ഇടുക്കി: കിടപ്പുരോഗിയായ വീട്ടമ്മയെ കൊലപ്പെടുത്തിയ ഭർത്താവ് അറസ്‌റ്റിൽ. ചെറുതോണിക്ക് സമീപം ഗാന്ധിനഗറിൽ താമസിക്കുന്ന രഞ്‌ജിനിയാണ് കൊല്ലപ്പെട്ടത്. ഭർത്താവ് മുനിസ്വാമിയെ പൊലീസ് അറസ്‌റ്റ് ചെയ്‌തു. ബുധഴ്‌ച രാത്രിയാണ് സംഭവം. ആറ് മാസത്തിലധികമായി കിടപ്പിലായിരുന്നു രഞ്‌ജിനി.

ഭാര്യയെ കൊലപ്പെടുത്തിയ ശേഷം ഇവർ മരിച്ചതായി മുനിസ്വാമി അയല്‍വാസികളെ അറിയിച്ചു. നാട്ടുകാരും ബന്ധുക്കളും അറിയിച്ചതിനെ തുടർന്ന് പൊലീസെത്തി മൃതദേഹം ഇടുക്കി മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. ഇൻക്വസ്‌റ്റ് നടത്തിയപ്പോൾ കഴുത്തിൽ കണ്ട പാടാണ് കൊലപാതകമാണെന്ന സംശയം ജനിപ്പിച്ചത്. പോസ്‌റ്റുമോർട്ടത്തിൽ ഇക്കാര്യം സ്‌ഥിരീകരിക്കുകയും ചെയ്‌തു.

ഭാര്യയെ നോക്കാനുള്ള ബുദ്ധിമുട്ട് മൂലമാണ് കൊലപ്പെടുത്തിയതെന്ന് മുനിസ്വമി പൊലീസിനോടു പറഞ്ഞു. മൃതദേഹം പോസ്‌റ്റുമോർട്ടത്തിനു ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും. മുനിസ്വാമിയെ നാളെ കോടതിയിൽ ഹാജരാക്കും.

Read also: ഗുരുവായൂരിലെ ഥാര്‍ വീണ്ടും ലേലത്തിന്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE