ശുചിത്വ വാരാചരണം; എസ് വൈ എസ് സൃഷ്‌ടിക്കുന്ന പുതിയ മാതൃക അനുകരണീയം

By Desk Reporter, Malabar News
SYS Restore Malappuram_Malabar News
റീ സ്റ്റോർ മലപ്പുറം പദ്ധതിയുടെ പൈലറ്റ് വെർഷനിൽ നിന്ന് ലഭ്യമായ തുക മഞ്ചേരി പയ്യനാട് സർക്കിൾ, ജില്ലാ നേതാക്കൾക്ക് കൈമാറുന്നു
Ajwa Travels

മലപ്പുറം: ‘റീ സ്‌റ്റോർ മലപ്പുറം’ എന്ന ശീര്‍ഷകത്തില്‍ എസ് വൈ എസ് ജില്ലാ കമ്മിറ്റി നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്ന ശുചിത്വ വാരാചരണം പദ്ധതിയുടെ പൈലറ്റ് വെര്‍ഷന്‍ വിജയകരമായി പൂര്‍ത്തീകരിച്ചു. ‘റീ സ്‌റ്റോർ മലപ്പുറം’ എന്ന ഈ പദ്ധതിയിലൂടെ സാമൂഹ്യ സേവന മേഖലയില്‍ പുതിയ മാതൃക സൃഷ്‌ടിക്കുകയാണ് എസ് വൈ എസ്. സെപ്റ്റംബർ 25 മുതല്‍ ഒക്‌ടോബർ 2 വരെയുള്ള കാലയളവില്‍ നടപ്പിലാക്കുന്ന ഈ ശുചിത്വ വാരാചരണം പദ്ധതിയുടെ പൈലറ്റ് വെര്‍ഷനാണ് ഇപ്പോള്‍ പൂര്‍ത്തീകരിച്ചത്.

SYS NEWS: ഭരണഘടനയെ ദേശീയ രേഖയായി ഉയര്‍ത്തിപ്പിടിക്കണം; എസ് വൈ എസ്

‘ശുചിത്വ വാരാചരണത്തിന്റെ ഭാഗമായി ജില്ലയിലെ, അതാത് എസ് വൈ എസ് സര്‍ക്കിളുകള്‍ വഴി പാഴ് വസ്‌തുക്കൾ ശേഖരിക്കുകയും അവ വേര്‍തിരിച്ച് വില്‍പ്പന നടത്തി ലഭിക്കുന്ന തുക സാമൂഹിക ദൗത്യത്തിനായി ഉപയോഗിക്കുകയും ചെയ്യുക’ എന്നതാണ് റീ സ്‌റ്റോർ മലപ്പുറം എന്ന പദ്ധതി കൊണ്ട് ഉദ്ദേശിക്കുന്നത്; ജില്ലാ കമ്മിറ്റി വ്യക്തമാക്കി.

‘ഈ പദ്ധതികൊണ്ട് പരിസര ശുചീകരണവും, പാഴ്വസ്‌തു ശേഖരണവും നടക്കും; അതില്‍ നിന്ന് ലഭിക്കുന്ന വരുമാനം കൊണ്ട് ദൈവീക മാര്‍ഗത്തിലുള്ള പ്രവര്‍ത്തികളും സാധ്യമാക്കാം, ഇത്തവണ ‘റീ സ്‌റ്റോർ മലപ്പുറം’ പദ്ധതിയിലൂടെ ലഭിക്കുന്ന പണം നിരാലംബരെ സംരക്ഷിക്കാനായി മഞ്ചേരിയില്‍ ആരംഭിക്കുന്ന സാന്ത്വന സദനം നിര്‍മാണത്തിലേക്കാണ് വകയിരുത്തുന്നത്, അത് കൊണ്ട് തന്നെ എസ് വൈ എസ് ഇതൊരു മഹത്തായ കര്‍മ്മമായാണ് കാണുന്നത്’ ഭാരവാഹികള്‍ കൂട്ടിച്ചേര്‍ത്തു.

പൈലറ്റ് വെര്‍ഷന്‍ മഞ്ചേരി പയ്യനാട് സര്‍ക്കിളിലെ എസ് വൈ എസ് പ്രവര്‍ത്തകരാണ് നടത്തിയത്. ഇവര്‍ നടത്തിയ പാഴ്വസ്‌തു ശേഖരണം വഴി കാല്‍ലക്ഷത്തിലധികം രൂപ സമാഹരിക്കാനായി. ഈ തുക സര്‍ക്കിള്‍ ഭാരവാഹികള്‍ ജില്ലാ നേതാക്കളെ ഏല്‍പ്പിച്ചു. ഈ വരുന്ന സെപ്റ്റംബർ 25 മുതല്‍ ഗാന്ധി ജയന്തി ദിനമായ ഒക്‌ടോബർ 2 വരെയുള്ള കാലയളവില്‍ ശുചിത്വ വാരാചരണമായി കൊണ്ടാടുകയാണ്. ഈ ഏഴുദിവസങ്ങളില്‍, സ്വന്തം വീടുകളിലെയും പരിസര വീടുകളിലെയും പഴയ പത്രങ്ങള്‍, പുസ്‌തകങ്ങൾ, പ്ളാസ്റ്റിക് , ഇരുമ്പ്,ടിന്‍, കുപ്പികള്‍, ചിരട്ട, തുടങ്ങിയ പാഴ് വസ്‌തുക്കള്‍ പ്രവര്‍ത്തകര്‍ സമാഹരിക്കും. ഈ വസ്‌തുക്കള്‍ സര്‍ക്കിള്‍ തലത്തില്‍ ഇനം തിരിച്ച് വില്‍പ്പന നടത്തും. ഈ രീതിയില്‍ ലഭിക്കുന്ന തുക ഓരോ സര്‍ക്കിളുകളും സാന്ത്വന സദന നിര്‍മ്മാണ പ്രവര്‍ത്തനത്തിലേക്ക് സംഭാവന ചെയ്യും, ഇതാണ് ‘റീ സ്‌റ്റോർ മലപ്പുറം’ പ്രവര്‍ത്തന രീതി; ജില്ലാ കമ്മിറ്റി ഭാരവാഹികള്‍ ഇറക്കിയ പത്രക്കുറിപ്പില്‍ പറഞ്ഞു.

‘റീ സ്‌റ്റോർ മലപ്പുറം’ പൈലറ്റ് വെര്‍ഷന്‍ വിജയകരമായി പൂര്‍ത്തീകരിച്ച ചടങ്ങു മഞ്ചേരി സാന്ത്വന സദനത്തിന്റെ സൈറ്റില്‍ നടന്നു. ജില്ലാ പ്രസിഡണ്ട് ഇ കെ മുഹമ്മദ് കോയ സഖാഫി, ജനറല്‍ സെക്രട്ടറി കെപി ജമാല്‍ കരുളായി, ഫിനാന്‍സ് സെക്രട്ടറി എപി ബഷീര്‍, അസൈനാര്‍ സഖാഫി കുട്ടശ്ശേരി, സൈനുദ്ധീന്‍ സഖാഫി ഇരുമ്പുഴി,സി എം ശംസുദ്ധീന്‍, അബ്ദുല്‍ അസീസ് മുസ് ലിയാര്‍, യൂനുസ് സഖാഫി, റഫീഖ് അഷ്‌റഫി സംബന്ധിച്ചു .

SYS NEWS: ചിറകരിയരുത്; പ്രതിഷേധ ജ്വാലയായി എസ് വൈ എസ് സമരാരംഭം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE