ഡെൽഹി: രാജസ്‌ഥാനെതിരേ സമനില നേടി ഗോകുലം കേരള എഫ്‌സി. ഇന്‍ജുറി ടൈമില്‍ രക്ഷകനായി നാന്‍ഗോം റൊണാള്‍ഡ് സിങ് എത്തിയതോടെയാണ് ഗോകുലം പരാജയത്തിൽ നിന്നും കരകയറിയത്. ഇരുടീമുകളും ഓരോ ഗോള്‍ വീതം നേടി സമനിലയില്‍ പിരിഞ്ഞു.
രാജസ്‌ഥാന് വേണ്ടി സാര്‍ഡോര്‍ യാഖൊനോവാണ് ഗോൾ നേടിയത്. 27ആം മിനിറ്റില്‍ ലഭിച്ച പെനാല്‍റ്റി ലക്ഷ്യത്തിലെത്തിച്ചാണ് യാഖോനോവ് രാജസ്‌ഥാന് വേണ്ടി ഗോൾ നേടിയത്. 90ആം മിനിറ്റ് വരെ ആ ലീഡ് കാത്തുസൂക്ഷിക്കാനും രാജസ്‌ഥാന് സാധിച്ചു.
എന്നാൽ തൊട്ടുപിന്നാലെ ഇൻജുറി ടൈമിൽ റൊണാള്‍ഡ് രാജസ്‌ഥാന്റെ വിജയ പ്രതീക്ഷ തകർക്കുകയായിരുന്നു.
മൽസരത്തിന്റെ 66ആം മിനിറ്റില്‍ ഒമര്‍ റാമോസ് ചുവപ്പുകാര്‍ഡ് കണ്ടു. പിന്നീട് പത്തുപേരായി രാജസ്‌ഥാൻ ചുരുങ്ങി. പിന്നാലെയാണ് ഗോകുലം ഗോളടിച്ചത്. ഈ സമനിലയോടെ ഗോകുലം ഏഴ് മൽസരങ്ങളില്‍ നിന്ന് 15 പോയന്റുമായി പട്ടികയില്‍ രണ്ടാം സ്‌ഥാനത്ത് തുടരുകയാണ്. ഏഴ് മൽസരങ്ങളില്‍ നിന്ന് തന്നെ 10 പോയന്റുമായി ആറാമതാണ് രാജസ്‌ഥാന്‍.
Most Read: ദിലീപുമായി അടുത്ത സൗഹൃദം, നടിയെ ആക്രമിച്ച ദൃശ്യങ്ങള്‍ കണ്ടിട്ടില്ല; ശരത്