തളിപ്പറമ്പിൽ മദ്യം കടത്തുന്നതിനിടെ റിട്ട. എസ്‌ഐയും സഹായിയും പിടിയിൽ

By Trainee Reporter, Malabar News
liquor-seized-kannur
Representational Image
Ajwa Travels

കണ്ണൂർ: തളിപ്പറമ്പിൽ സ്‌കൂട്ടറിൽ മദ്യം കടത്തുന്നതിനിടെ റിട്ട. എസ്‌ഐയും സഹായിയും പിടിയിൽ. ചുഴലി സ്വദേശിയായ റിട്ട. എസ്‌ഐ ഉണ്ണികൃഷ്‌ണൻ, ചുഴലി മൊട്ടക്കേപീടിക സ്വദേശി മുണ്ടയിൽ വീട്ടിൽ നാരായണൻ എന്നിവരെയാണ് തളിപ്പറമ്പ് എക്‌സൈസ് സംഘം അറസ്‌റ്റ് ചെയ്‌തത്‌. സ്‌കൂട്ടറിൽ കടത്തുകയായിരുന്ന 24 കുപ്പി വിദേശ നിർമിത മദ്യവുമായാണ് ഇരുവരും പിടിയിലായത്.

ഇവർക്കെതിരെ അബ്‌കാരി നിയമപ്രകാരമാണ് കേസെടുത്തത്. തളിപ്പറമ്പ് എക്‌സൈസ് സർക്കിൾ ഓഫിസിലെ പ്രിവന്റീവ് ഓഫിസർ അഷ്‌റഫ് എംവിയുടെ നേതൃത്വത്തിൽ കുറുമാത്തൂർ ബാവുപ്പറമ്പ ഭാഗങ്ങളിൽ നടത്തിയ പരിശോധനക്കിടെയാണ് സ്‌കൂട്ടറിൽ മദ്യം കടത്തിക്കൊണ്ടു വരുന്നതിനിടെ റിട്ട. എസ്‌ഐയും കൂട്ടാളിയും പിടിയിലായത്. സിവിൽ എക്‌സൈസ് ഓഫിസർമാരായ ഷൈജു കെവി, വിനീത് പിആർ എന്നിവരും പരിശോധനയിൽ പങ്കെടുത്തു.

Most Read: നടിയെ ആക്രമിച്ച കേസ്; സർക്കാരിന്റെ ഹരജി സുപ്രീം കോടതി തിങ്കളാഴ്‌ച പരിഗണിക്കും

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE