കൊട്ടാരക്കരയിൽ ചാരായം വിൽപന; നാല് പേർ പിടിയിൽ

By Syndicated , Malabar News
illicit liquor
Representational Image

കൊല്ലം: വ്യാജ ചാരായം നിര്‍മിച്ച് വിതരണം നടത്തിയ 4 പേര്‍ പൊലീസ് പിടിയിലായി. കൊട്ടാരക്കര പനവേലി ഇരണൂര്‍ സ്വദേശികളായ സതീഷ്(37), രാജേഷ്(32), ബിനുകുമാര്‍(45), ബേബി(51) എന്നിവരെയാണ് കൊട്ടാരക്കര സിഐയുടെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്. പ്രതികളിൽ നിന്ന് 2.5 ലിറ്റര്‍ വ്യാജ ചാരായവും ഇത് സൂക്ഷിച്ചിരുന്ന ഓട്ടോറിക്ഷയും പോലീസ് പിടിച്ചെടുത്തു.

ലോക്ക്‌ഡൗണ്‍ നിയന്ത്രണങ്ങളുടെ ഭാഗമായി സര്‍ക്കാര്‍ മദ്യവിൽപനയ്‌ക്ക് നിരോധനം പ്രഖ്യാപിച്ചതോടെയാണ് ജില്ലയില്‍ വ്യാജ മദ്യ നിര്‍മാണം വ്യാപകമായത്. രഹസ്യ വിവരത്തെ തുടര്‍ന്നുള്ള അന്വേഷണത്തിലാണ് പ്രതികള്‍ പിടിയിലായതെന്ന് പോലീസ് അറിയിച്ചു. പ്രതികളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്‌തു.

Read also: നാളെ അർധരാത്രി മുതൽ 4 ജില്ലകളിൽ ട്രിപ്പിൾ ലോക്ക്ഡൗൺ; കർശന നിയന്ത്രണം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE