ന്യൂനപക്ഷങ്ങൾക്ക് എതിരെയുള്ള അതിക്രമങ്ങൾ തടയാൻ പ്രത്യേക ജാഗ്രത വേണം; ഡിജിപി

By Web Desk, Malabar News
kannur ragging case
Ajwa Travels

തിരുവനന്തപുരം: പോലീസ് ഉദ്യോഗസ്‌ഥർക്ക്‌ കർശന നിർദ്ദേശങ്ങൾ നൽകി ഡിജിപി അനിൽകാന്ത്. ഗാർഹിക പീഡന പരാതികളിൽ ഉടൻ അന്വേഷണം നടത്തണമെന്ന് അനിൽകാന്ത് നിർദ്ദേശം നൽകി. പോലീസ് യോഗത്തിലാണ് ഡിജിപിയുടെ നിർദ്ദേശം.

പട്ടികജാതി പട്ടികവർഗ വിഭാഗങ്ങൾ, സ്‍ത്രീകൾ, കുട്ടികൾ എന്നിവർക്കെതിരെയുള്ള അതിക്രമങ്ങൾ തടയാൻ പ്രത്യേക ജാഗ്രത വേണമെന്നും പോക്‌സോ കേസുകളിൽ സമയബന്ധിതമായി അന്വേഷണം പൂർത്തിയാക്കണമെന്നും ഡിജിപി കർശന നിർദ്ദേശം നൽകി.

കോടതികൾക്ക് മുമ്പാകെയുള്ള കേസുകളിൽ ആവശ്യമായ രേഖകൾ സമർപ്പിക്കാൻ ജില്ലാ പൊലീസ് മേധാവിമാരുടെ നേതൃത്വത്തിൽ നടപടിയെടുക്കണം. വാഹനാപകടങ്ങൾ കുറയ്‌ക്കുന്നതിന് ആവശ്യമായ നടപടി കൈക്കൊള്ളണമെന്നും ഡിജിപി പറഞ്ഞു. രാത്രിയും പോലീസ് പട്രോളിംഗ് സജീവമാക്കണം. ഓൺലൈനിൽ ലഭിക്കുന്ന പരാതികളിൽ ഫലപ്രദമായ നടപടിയെടുക്കണമെന്നും ഡിജിപി അറിയിച്ചു.

എസ്‌പി റാങ്കിലുള്ള ഉദ്യോഗസ്‌ഥർ മുതൽ നേരിട്ട് പോലീസ് ആസ്‌ഥാനത്തെത്തി യോഗത്തിൽ പങ്കെടുത്തു. കോവിഡ് വ്യാപനത്തിന് ശേഷം ഇതാദ്യമായാണ് മുഴുവൻ ഉന്നത ഉദ്യോഗസ്‌ഥാരെയും നേരിട്ട് വിളിച്ചു ചേർത്തുള്ള യോഗം. തുടർച്ചയായുള്ള പോലീസിന്റെ വീഴ്‌ചകൾ യോഗത്തിൽ വിശദമായി ചർച്ച ചെയ്‌തു.

National News: ഹെലികോപ്‌ടർ ദുരന്തം; അന്വേഷണത്തിന് റഷ്യൻ സംഘം, തെളിവെടുപ്പ് തുടരുന്നു

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE