ആന്ധ്രയിൽ ഓക്‌സിജൻ കിട്ടാതെ 11 കോവിഡ് രോഗികൾ മരിച്ചു

By Desk Reporter, Malabar News
covid positive nursing officer at Varkala Taluk Hospital dies
Representational Image
Ajwa Travels

ഹൈദരാബാദ്: ആന്ധ്രാപ്രദേശിലെ ആശുപത്രിയിൽ ചികിൽസയിലായിരുന്ന 11 കോവിഡ് രോഗികൾ ഓക്‌സിജൻ കിട്ടാതെ മരിച്ചു. തിരുപ്പതിയിലെ സർക്കാർ ആശുപത്രിയിലാണ് സംഭവം. ഐസിയുവിൽ ചികിൽസയിലിരുന്ന രോ​ഗികളാണ് മരിച്ചത്.

ഓക്‌സിജൻ സിലിണ്ടറുകൾ നിറക്കുന്നതിൽ അഞ്ച് മിനിറ്റ് താമസം വന്നതാണ് 11 ജീവനുകൾ നഷ്‌ടപ്പെടാൻ ഇടയാക്കിയത്. ഇവിടെ ഐസിയുവിൽ മാത്രം 700 കോവിഡ് രോ​ഗികളാണ് ചികിൽസയിലുള്ളത്. ജനറൽ വാർഡുകളിൽ 300 രോഗികളുമുണ്ട്.

രോഗികളുടെ മരണത്തിൽ മുഖ്യമന്ത്രി വൈഎസ് ജഗൻമോഹൻ റെഡ്ഡി അനുശോചനം രേഖപ്പെടുത്തി. സംഭവത്തെക്കുറിച്ച് അന്വേഷണം നടത്തി റിപ്പോർട് നൽകാൻ മുഖ്യമന്ത്രി ഉത്തരവിട്ടു. ഇത്തരം ദുരന്തങ്ങൾ ആവർത്തിക്കാതിരിക്കാൻ മുൻകരുതലെടുക്കണമെന്നും അദ്ദേഹം നിർദ്ദേശിച്ചു.

Also Read:  നിസാരമല്ല ബ്ളാക് ഫംഗസ്; ചികിൽസയ്‌ക്ക് മാർഗനിർദ്ദേശം പുറത്തിറക്കി കേന്ദ്രം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE