പത്തനംതിട്ടയിൽ രോഗബാധ ഇല്ലാത്തയാൾക്ക് കോവിഡ് സെന്ററിൽ ചികിൽസ

By Desk Reporter, Malabar News
Covid-wrong-result
Representational Image
Ajwa Travels

പത്തനംതിട്ട: ജില്ലയിൽ രോഗബാധ ഇല്ലാത്ത തൊഴിലുറപ്പ് തൊഴിലാളിയെ കോവിഡ് കെയര്‍ സെന്ററില്‍ ചികിൽസിച്ചതായി പരാതി. പത്തനംതിട്ട മെഴുവേലി പഞ്ചായത്തിലെ 13ആം വാര്‍ഡില്‍ നിന്നുള്ള രാജു എന്നയാളാണ് പരാതിയുമായി രംഗത്ത് വന്നത്.

ഈ മാസം 16ന് ഇലവുംതിട്ടയിലെ കോവിഡ് ചികിൽസാ കേന്ദ്രത്തില്‍ പ്രവേശിപ്പിച്ച രാജുവിനെ ഇന്നലെ വൈകുന്നേരമാണ് വിട്ടയച്ചത്. ആര്‍ടിപിസിആര്‍ ഫലം വിലയിരുത്തിയത്തില്‍ സംഭവിച്ച പിഴവാണ് പ്രശ്‌നങ്ങള്‍ക്ക് ഇടയാക്കിയതെന്നാണ് പരാതിയിൽ ആശാ പ്രവര്‍ത്തകരുടെ വിശദീകരണം. ആരോഗ്യ മന്ത്രിയുടെ മണ്ഡലത്തില്‍ ഉള്‍പ്പെട്ട പ്രദേശമാണ് മെഴുവേലി.

കഴിഞ്ഞ മൂന്ന് ദിവസമായി രാജു കോവിഡ് പോസിറ്റീവ് ആയ ആളുകളുടെ കൂടെയായിരുന്നു. ഇദ്ദേഹം നിലവില്‍ വീട്ടില്‍ ക്വാറന്റെയ്നിലാണ്. സമാനമായ രീതിയില്‍ മൂന്നുപേരെ കൂടി തെറ്റായ ഫലത്തിന്റെ പേരില്‍ ക്വാറന്റെയ്നിലാക്കിയിരുന്നു.

Most Read:  സ്‌കൂളുകളിൽ അധ്യാപകർക്ക് പ്രഥമശുശ്രൂഷ പരിശീലനം നൽകാൻ ബാലാവകാശ കമ്മീഷൻ ഉത്തരവ്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE