തിരുവനന്തപുരത്ത് അമ്മക്കൊപ്പം പൊള്ളലേറ്റ കുഞ്ഞും മരിച്ചു; അന്വേഷണം

By Trainee Reporter, Malabar News
infant death rate
Rep. Image

തിരുവനന്തപുരം: പുത്തൻതോപ്പിൽ അമ്മക്കൊപ്പം പൊള്ളലേറ്റ കുഞ്ഞും മരിച്ചു. ഒമ്പത് മാസം പ്രായമായ ഡേവിഡ് ആണ് മരിച്ചത്. വീട്ടിലെ കുളിമുറിയിലാണ് കഴിഞ്ഞ ദിവസം അമ്മയെയും കുഞ്ഞിനെയും പൊള്ളലേറ്റ നിലയിൽ കണ്ടെത്തിയത്. വെങ്ങാനൂർ സ്വദേശിനിയായ അഞ്‌ജുവിനെ ആശുപത്രിയിൽ എത്തിച്ചിരുന്നെങ്കിലും മരിച്ചിരുന്നു. കുഞ്ഞു തീവ്രപരിചരണ വിഭാഗത്തിൽ ചികിൽസയിലായിരുന്നു.

സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അഞ്‌ജുവിന്റെ മരണത്തിൽ ദുരൂഹത ഉണ്ടെന്നാണ് ബന്ധുക്കൾ ആരോപിക്കുന്നത്. ഭർത്താവ് രാജു ജോസഫ് പുറത്തുപോയി തിരിച്ചെത്തിയപ്പോഴാണ് അകത്തെ കുളിമുറിയിൽ അഞ്‌ജുവിനെ മരിച്ച നിലയിൽ കണ്ടെത്തിയത് എന്നാണ് വിവരം. ഉടനെ ആളുകളെ വിളിച്ചു കൂട്ടുകയും പൊള്ളലേറ്റ കുഞ്ഞിനെ അടുത്തുള്ള സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്‌തു.

എന്നാൽ, കുളിമുറിയിൽ തീപിടിത്തം ഉണ്ടായത് അറിഞ്ഞില്ലെന്നാണ് വീട്ടുകാർ പറയുന്നത്. ആത്‍മഹത്യ ആണെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. എന്നാൽ, ഇത് ഉറപ്പിക്കാനായിട്ടില്ലെന്നും പോലീസ് പറഞ്ഞു. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണ്. ഒന്നര വർഷം മുമ്പായിരുന്നു പുത്തൻതോപ്പ് സ്വദേശിയായ രാജു ജോസഫുമായി അഞ്‌ജുവിന്റെ വിവാഹം നടന്നത്.

Most Read: മുഖ്യമന്ത്രി ആരെന്ന് ഇന്നറിയാം; സോണിയയുടെ നിർണായക ഇടപെടൽ ഉണ്ടായേക്കും

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE