എസ്‌എസ്‌എൽസി മൂല്യനിർണയത്തിൽ അപാകത; പരാതി

By News Desk, Malabar News
Inaccuracy in SSLC evaluation; Complaint
Representational Image
Ajwa Travels

പാലക്കാട്: എസ്‌എസ്‌എൽസി പരീക്ഷാ മൂല്യനിർണയത്തിൽ ഗുരുതര വീഴ്‌ച സംഭവിച്ചതയി പരാതി. പാലക്കാട് ഒറ്റപ്പാലം പനമണ്ണ സ്വദേശി ശശികുമാറാണ് മകൻ വിഷ്‌ണുവിന്റെ ഉത്തരക്കടലാസ് മൂല്യനിർണയത്തിൽ അപാകതയുള്ളതായി പരാതി ഉന്നയിച്ചിരിക്കുന്നത്.

ഫലം വന്നപ്പോൾ മലയാളം ഒന്നാം പേപ്പറിൽ 28 മാർക്ക് ലഭിച്ച വിഷ്‌ണുവിന് പുനർമൂല്യനിർണയത്തിൽ മുഴുവൻ മാർക്കും ലഭിക്കുകയായിരുന്നു. പഠിക്കാൻ മിടുക്കനായ വിഷ്‌ണുവിന് മുഴുവൻ വിഷയത്തിലും എ പ്‌ളസ്‌ പ്രതീക്ഷിച്ചിരുന്നു. എന്നാൽ മലയാളം ഒന്നാം പേപ്പറിന് ബി പ്‌ളസും മറ്റ് വിഷയങ്ങളിലെല്ലാം എ പ്‌ളസുമാണ് ലഭിച്ചത്.

മലയാളത്തിൽ 4028 മാർക്കാണ് വിഷ്‌ണുവിന് ലഭിച്ചത്. പുനർമൂല്യനിർണയം കഴിഞ്ഞപ്പോൾ മുഴുവൻ മാർക്കും ലഭിച്ചു. ആദ്യ തവണ മൂല്യനിർണയം നടത്തിയ അധ്യാപകൻ മുഴുവൻ മാർക്ക് നൽകിയിരുന്നു. എന്നാൽ ഒന്നാമത്തെ പേജിൽ 28 മാർക്ക് എന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്. അലക്ഷ്യമായി മൂല്യനിർണയം നടത്തിയ അധ്യാപകനെതിരെ നടപടി ആവശ്യപ്പെട്ട് വിഷ്‌ണുവിന്റെ പിതാവ് ശശികുമാർ വിദ്യാഭ്യാസ വകുപ്പിനാണ് പരാതി നൽകിയിരിക്കുന്നത്.

Also Read: ഓണക്കിറ്റിലെ ഏലത്തിനെതിരായ ​ആരോപണം; വാസ്‌തവ വിരുദ്ധമെന്ന് മന്ത്രി ജിആർ അനിൽ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE