കോവിഡ് ഇന്ത്യ; 36,977 രോഗമുക്‌തി, 42,015 രോഗബാധ, 3,998 മരണം

By Staff Reporter, Malabar News
covid-india
Representational Image

ന്യൂഡെൽഹി: കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കനുസരിച്ച് കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് റിപ്പോർട് ചെയ്‌തത്‌ 42,015 പുതിയ കോവിഡ് കേസുകൾ. ഇതോടെ രാജ്യത്തെ ആകെ കോവിഡ് ബാധിതരുടെ എണ്ണം 3,12,16,337 ആയി.

36,977 പേർ കഴിഞ്ഞ 24 മണിക്കൂറിനിടെ രോഗമുക്‌തി നേടിയപ്പോൾ 3,998 മരണങ്ങളും രാജ്യത്ത് റിപ്പോർട് ചെയ്‌തു. പ്രതിദിന പോസിറ്റിവിറ്റി നിരക്ക് 2.27 ശതമാനമാണ്. 97.36 ശതമാനമാണ് രോഗമുക്‌തി നിരക്ക്.

നിലവിൽ 4,07,170 സജീവ കേസുകളാണ് രാജ്യത്തുള്ളത്. ഇതുവരെ 3,03,90,687 ആളുകളാണ് കോവിഡിൽ നിന്നും മുക്‌തി നേടിയത്. അതേസമയം കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കനുസരിച്ച് 4,18,480 പേർക്കാണ് ഇതുവരെ കോവിഡ് മൂലം ജീവൻ നഷ്‌ടമായത്‌.

41,54,72,455 ഡോസ് വാക്‌സിൻ രാജ്യത്ത് ഇതുവരെ വിതരണം ചെയ്‌തിട്ടുണ്ട്‌.

ഇതിനിടെ രാജ്യത്ത് പക്ഷിപ്പനി ബാധിച്ച് ഒരു മരണം റിപ്പോർട് ചെയ്‌തു. ഈ വർഷം ആദ്യമായാണ് പക്ഷിപ്പനി മരണം റിപ്പോർട് ചെയ്യുന്നത്. 11 വയസുള്ള കുട്ടിയാണ് ഡെൽഹി എയിംസിൽ മരണമടഞ്ഞത്. രോഗത്തിന്റെ ഉറവിടം കണ്ടെത്താൻ പൂനെ വൈറോളജി ഇൻസ്‍റ്റിറ്റ്യൂട്ടിൽ പരിശോധനകൾ നടക്കുകയാണ്.

Most Read: കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ്; വിജിലൻസ് അന്വേഷണത്തിന് സാധ്യത

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE