കോവിഡ് ഇന്ത്യ; 14,313 രോഗബാധ, 6,996 കേസുകൾ കേരളത്തിൽ

By News Bureau, Malabar News
india covid update
Representational Image
Ajwa Travels

ന്യൂഡെൽഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 14,313 പുതിയ കോവിഡ് കേസുകൾ റിപ്പോർട് ചെയ്‌തതായി കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം അറിയിച്ചു. ഇതോടെ രാജ്യത്തെ ആകെ കോവിഡ് ബാധിതരുടെ എണ്ണം 3,39,85,920 ആയി.

26,579 പേരാണ് 24 മണിക്കൂറിനിടെ രോഗമുക്‌തി നേടിയത്. അതേസമയം 181 മരണങ്ങളും രാജ്യത്ത് റിപ്പോർട് ചെയ്യപ്പെട്ടു. ഇതുവരെ 4,50,963 പേർക്കാണ് രാജ്യത്ത് കോവിഡ് മൂലം ജീവൻ നഷ്‌ടമായത്‌.

നിലവിൽ 2,14,900 സജീവ കേസുകളാണ് രാജ്യത്തുള്ളത്. ഇതുവരെയായി 3,33,20,057 പേരാണ് കോവിഡിൽ നിന്നും മുക്‌തി നേടിയത്.

കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ രാജ്യത്ത് 11 ലക്ഷത്തിലധികം കോവിഡ് പരിശോധനകളാണ് നടത്തിയത്. ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ചിന്റെ കണക്കുകൾ പ്രകാരം തിങ്കളാഴ്‌ച 11,81,766 പരിശോധനകൾ നടത്തി. ഇതുവരെ രാജ്യത്ത് 58,50,38,043 സാമ്പിളുകൾ പരിശോധിച്ചിട്ടുണ്ട്.

നിലവിൽ കേരളത്തിലാണ് പ്രതിദിനം ഏറ്റവുമധികം കോവിഡ് കേസുകൾ റിപ്പോർട് ചെയ്യപ്പെടുന്നത്. 66,702 സാമ്പിൾ പരിശോധിച്ചതിൽ നിന്നും 6,996 പേർക്കാണ് കേരളത്തിൽ പുതുതായി കോവിഡ് സ്‌ഥിരീകരിച്ചത്‌. രോഗമുക്‌തി നേടിയവർ 16,576 പേരും കോവിഡ് മരണം സ്‌ഥിരീകരിച്ചത്‌ 84 പേർക്കുമാണ്. ടെസ്‌റ്റ് പോസിറ്റിവിറ്റി ശതമാനം 10.48%വും ചികിൽസയിലുള്ളത് 1,01,419 പേരുമാണ്.

അതേസമയം രാജ്യത്ത് വാക്‌സിനേഷനും പുരോഗമിക്കുകയാണ്. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 65,86,092 വാക്‌സിൻ ഡോസുകളാണ് വിതരണം ചെയ്‌തത്‌. ഇതോടെ രാജ്യത്തെ ആകെ വാക്‌സിനേഷൻ 95,89,78,049 ആയി.

Most Read: നെടുമുടി വേണുവിന്റെ സംസ്‌കാരം ഇന്ന്; അയ്യന്‍കാളി ഹാളില്‍ പൊതുദര്‍ശനം 

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE