കോവിഡ് ഇന്ത്യ; 37,028 രോഗമുക്‌തി, 56,211 രോഗബാധ, 271 മരണം

By Staff Reporter, Malabar News
covid india
Representational Image
Ajwa Travels

ന്യൂഡെൽഹി: രാജ്യത്ത് 56,211 പേർക്കുകൂടി 24 മണിക്കൂറിനിടെ കോവിഡ് സ്‌ഥിരീകരിച്ചു. ഇതോടെ രാജ്യത്തെ കോവിഡ് രോഗബാധിതരുടെ എണ്ണം 1,20,95,855 ആയി ഉയർന്നതായി കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം അറിയിച്ചു. 37,028 പേർ രോഗമുക്‌തി നേടിയപ്പോൾ 271 മരണങ്ങളും ഒരു ദിവസത്തിനിടെ റിപ്പോർട് ചെയ്‌തു.

തുടർച്ചയായ ഇരുപതാം ദിവസമാണ് രാജ്യത്ത് കോവിഡ് കേസുകളിൽ വർധനവ് രേഖപ്പെടുത്തുന്നത്. നിലവിൽ 5,40,720 സജീവ കേസുകളാണ് രാജ്യത്തുള്ളത്. ഇതുവരെ 1,13,93,021 ആളുകളാണ് കോവിഡിൽ നിന്നും മുക്‌തി നേടിയത്. 94.19 ശതമാനമാണ് രോഗമുക്‌തി നിരക്ക്.

അതേസമയം 1,62,114 ആളുകൾക്ക് രാജ്യത്ത് ഇതുവരെ കോവിഡ് മൂലം ജീവൻ നഷ്‌ടമായി. മരണനിരക്ക് 1.34 ശതമാനമാണ്.

മാർച്ച് 29 വരെ 24,26,50,025 സാമ്പിളുകൾ പരിശോധിച്ചതായി ഐസിഎംആർ അറിയിച്ചു. 7,85,864 സാമ്പിളുകൾ ഞായറാഴ്‌ച മാത്രം പരിശോധിച്ചു.

വാക്‌സിനേഷൻ പുരോഗമിക്കുന്ന രാജ്യത്ത് മാർച്ച് 30 രാവിലെ വരെ 6,11,13,354 ഡോസ് വാക്‌സിനുകളാണ് വിതരണം ചെയ്‌തത്‌.

Read Also: മ്യാൻമർ അഭയാർഥികൾക്ക് വിലക്ക്; ഉത്തരവ് പിൻവലിച്ച് മണിപ്പൂർ സർക്കാർ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE