കോവിഡ് ഇന്ത്യ; 50,356 രോഗമുക്‌തി, 81,466 രോഗബാധ, 469 മരണം

By Staff Reporter, Malabar News
covid update
Representational Image
Ajwa Travels

ന്യൂഡെൽഹി: 24 മണിക്കൂറിനിടെ രാജ്യത്ത് റിപ്പോർട് ചെയ്യപ്പെട്ടത് 81,466 പുതിയ കോവിഡ് കേസുകൾ. ഈ വർഷം ഇതുവരെയുള്ള ഏറ്റവും ഉയർന്ന പ്രതിദിന കോവിഡ് കണക്കാണിത്. 1,23,03,131 ആളുകൾക്കാണ് രാജ്യത്ത് ഇതുവരെയായി കോവിഡ് റിപ്പോർട് ചെയ്‌തിട്ടുള്ളത്‌. കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകൾ പ്രകാരം 24 മണിക്കൂറിനിടെ 469 പേർക്കാണ് കോവിഡ് മൂലം ജീവൻ നഷ്‌ടമായത്‌.

രാജ്യത്ത് നിലവിൽ 6,14,696 സജീവ കേസുകളാണുള്ളത്. 50,356 പേർ രാജ്യത്ത് രോഗമുക്‌തി നേടി. ഇതുവരെ 1,15,25,039 ആളുകളാണ് കോവിഡിൽ നിന്നും മുക്‌തി നേടിയത്. അതേസമയം 469 പുതിയ മരണങ്ങളോടെ രാജ്യത്തെ കോവിഡ് മരണസംഖ്യ 1.63 ലക്ഷമായി ഉയർന്നു.

പുതിയ കോവിഡ് കേസുകളിൽ 43,183 എണ്ണം മഹാരാഷ്ട്രയിൽ നിന്നുള്ളതാണ്. ഛത്തീസ്‌ഗഡിലും കർണാടകയിലും നാലായിരത്തിലധികം കേസുകൾ റിപ്പോർട്ട് ചെയ്‌തിട്ടുണ്ട്‌.

ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ചിന്റെ (ഐസിഎംആർ) കണക്കനുസരിച്ച് 11,13,966 സാമ്പിളുകളാണ് ബുധനാഴ്‌ച പരിശോധിച്ചത്. രാജ്യത്താകെ 24,59,12,587 സാമ്പിളുകൾ ഇതുവരെ പരിശോധിച്ചിട്ടുണ്ട്.

അതേസമയം വാക്‌സിനേഷൻ പുരോഗമിക്കുന്ന രാജ്യത്ത് ഇതുവരെ 6,87,89,138 പേർക്കാണ് പ്രതിരോധ കുത്തിവെപ്പ് നൽകിയതെന്ന് ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം അറിയിച്ചു.

Read Also: സർക്കാരിന് രൂക്ഷ വിമർശനം; വോട്ടവകാശം ബുദ്ധിപൂര്‍വം വിനിയോഗിക്കണമെന്ന് തൃശൂര്‍ അതിരൂപത

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE