കോവിഡ്; 24 മണിക്കൂറിനിടെ രാജ്യത്ത് 23,950 പുതിയ രോഗികള്‍, ഏറ്റവുമധികം രോഗബാധിതര്‍ കേരളത്തില്‍

By Staff Reporter, Malabar News
india covid_malabar news
Representational Image
Ajwa Travels

ന്യൂഡെല്‍ഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 23,950 പുതിയ കോവിഡ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്‌തു. ഇന്നലെ, 173 ദിവസത്തിനിടയിലെ രാജ്യത്തെ ഏറ്റവും കുറഞ്ഞ പ്രതിദിന രോഗികളുടെ എണ്ണം രേഖപ്പെടുത്തിയതിന് തൊട്ടുപിന്നാലെയാണ് രോഗബാധിതരുടെ എണ്ണത്തില്‍ നേരിയ വര്‍ധനവ് ഉണ്ടായിരിക്കുന്നത്. കേരളത്തിലാണ് ഏറ്റവും കൂടുതല്‍ കോവിഡ് രോഗബാധിതര്‍ ഉള്ളത്.

ആരോഗ്യ, കുടുംബക്ഷേമ മന്ത്രാലയത്തിന്റെ കണക്കനുസരിച്ച് ഇന്ത്യയില്‍ ഇതുവരെ റിപ്പോര്‍ട്ട് ചെയ്‌ത കോവിഡ് കേസുകളുടെ എണ്ണം 1,00,99,066 ആണ്. ഇതില്‍ സജീവ കേസുകളുടെ എണ്ണം 2,009,240 ആണ്.

അതേസമയം കഴിഞ്ഞ ഒരു ദിവസത്തിനിടെ 26,895 പേര്‍ രോഗമുക്‌തിയും നേടിയിട്ടുണ്ട്. രാജ്യത്ത് പ്രതിദിന രോഗബാധിതരുടെ എണ്ണത്തേക്കാള്‍ രോഗം ഭേദമായവരുടെ എണ്ണം വര്‍ധിക്കുന്നത് നേരിയ ആശ്വാസം നല്‍കുന്നുണ്ട്. ഇതുവരെയായി രാജ്യത്ത് 96,63,382 പേരാണ് രോഗമുക്‌തി നേടിയത്.

ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ചിന്റെ (ഐസിഎംആര്‍) കണക്കനുസരിച്ച് ഡിസംബര്‍ 22 വരെ 16,42,68,721 സാമ്പിളുകളുടെ പരിശോധനയാണ് നടത്തിയത്. ഇന്നലെ മാത്രം 10,98,164 സാമ്പിളുകള്‍ പരിശോധിച്ചു.

കഴിഞ്ഞ ദിവസം മാത്രം 333 കോവിഡ് മരണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. 1,46,444 പേര്‍ക്കാണ് രാജ്യത്ത് ഇതുവരെ കോവിഡ് മൂലം ജീവന്‍ നഷ്‌ടമായത്.

61,635 സജീവ കോവിഡ് കേസുകള്‍ നിലവിലുള്ള കേരളത്തിലാണ് രാജ്യത്ത് ഏറ്റവും കൂടുതല്‍ രോഗബാധിതര്‍ ഉള്ളത്. മഹാരാഷ്‌ട്രയാണ് രോഗബാധിതരുടെ എണ്ണത്തില്‍ രണ്ടാമതുള്ളത്. 59,502 രോഗബാധിതരാണ് നിലവില്‍ മഹാരാഷ്‌ട്രയില്‍ ഉള്ളത്.

അതേസമയം രാജ്യത്തെ സജീവ കേസുകളുടെ എണ്ണം 2.90 ശതമാനമായി കുറഞ്ഞുവെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം പറയുന്നു. മാത്രവുമല്ല രോഗമുക്‌തി നിരക്ക് 95.65 ശതമാനമായി ഉയര്‍ന്നതായും മന്ത്രാലയം അറിയിച്ചു.

Read Also: തിരഞ്ഞെടുപ്പ് തോല്‍വിക്ക് പിന്നാലെ കോണ്‍ഗ്രസില്‍ അഴിച്ചുപണി; ഡിസിസി പ്രസിഡണ്ടുമാരെ മാറ്റാന്‍ നിര്‍ദേശം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE