ഇന്ത്യ-ഇംഗ്‌ളണ്ട് നാലാം ടി-20 ഇന്ന്; ഇന്ത്യക്ക് നിർണായകം

By Staff Reporter, Malabar News
ind-eng

അഹമ്മദാബാദ്: ഇന്ത്യ-ഇംഗ്ളണ്ട് ടി-20 പരമ്പരയിലെ നിർണായകമായ നാലാം മൽസരത്തിന് ഇന്ന് ഇന്ത്യയിറങ്ങും. രണ്ട് കളികൾ ജയിച്ച ഇംഗ്ളണ്ട് പരമ്പരയിൽ മുന്നിലാണ്. ഇന്ന് കൂടി അവർ ജയിക്കുകയാണെങ്കിൽ പരമ്പര നേടാനുള്ള ഇന്ത്യയുടെ സാധ്യതകൾ അടയും. ആദ്യ 3 മൽസരങ്ങളിലും ജയിച്ചത് ടോസ് നേടി ആദ്യം ബൗൾ ചെയ്യാനിറങ്ങിയ ടീമാണ്. കോഹ്‍ലിക്ക് ഒരുതവണയെ ടോസ് നേടാൻ കഴിഞ്ഞുള്ളു.

ഇന്ത്യയുടെ തോൽവിക്ക് പിന്നിലെ യഥാർഥ കാരണം പവർപ്ളേയിലെ മോശം പ്രകടനമാണ്. തോറ്റ രണ്ട് കളികളിലും ടീമിന് ആദ്യ ആറോവറിൽ വേണ്ടത്ര റൺസ് നേടാൻ കഴിഞ്ഞിരുന്നില്ല. അത് മാറ്റി ഓപ്പണിംഗ് ബാറ്റ്‌സ്‌മാൻമാർ ഫോമിലേക്ക് ഉയർന്നാൽ മാത്രമേ ഇന്ത്യക്ക് പ്രതീക്ഷയുള്ളു. അതേസമയം ഇംഗ്ളണ്ട് ആവട്ടെ ആത്‌മവിശ്വാസത്തിലാണ്. ബാറ്റിംഗ് നിരയുടെ സ്‌ഥിരതയാർന്ന പ്രകടനം അവർക്ക് പ്രതീക്ഷ നൽകുന്നു.

Read Also: ആകാംക്ഷ നിറച്ച് ഫഹദ്, സൗബിൻ, ദർശന; ‘ഇരുൾ’ ട്രെയ്‌ലറെത്തി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE