ഇന്ത്യ-ഇംഗ്ളണ്ട് മൂന്നാം ഏകദിനം ഇന്ന്; ജയിക്കുന്നവർക്ക് പരമ്പര

By Staff Reporter, Malabar News
kohli-buttler
Ajwa Travels

പൂനെ: ഇംഗ്ളണ്ടിനെതിരായ ഏകദിന പരമ്പര സ്വന്തമാക്കാന്‍ ഇന്ത്യ ഇന്നിറങ്ങുന്നു. ഇരുടീമും ഓരോ മല്‍സരങ്ങള്‍ വീതം ജയിച്ചതിനാൽ ഇന്നത്തെ മൽസരം ജയിക്കുന്നവർക്ക് പരമ്പര സ്വന്തമാക്കാൻ കഴിയും. ടി-20, ടെസ്‌റ്റ് പരമ്പരകളിൽ വിജയം ഏകദിനത്തിലും ആവർത്തിക്കാനാണ് ഇന്ത്യ ഇറങ്ങുന്നത്. അതേസമയം സമ്പൂർണ പരാജയം ആഗ്രഹിക്കാത്ത ഇംഗ്ളണ്ട് രണ്ടും കൽപ്പിച്ചാണ് വരുന്നത്.

337 റണ്‍സ് വിജയലക്ഷ്യം ഉയര്‍ത്തിയിട്ടും കഴിഞ്ഞ മല്‍സരത്തില്‍ ഇന്ത്യ ആറുവിക്കറ്റിന് പരാജയപ്പെട്ടിരുന്നു. രണ്ടാം മല്‍സരം നടന്ന അതേ പിച്ചിലാണ് ഇന്നത്തെ മല്‍സരവും. കുല്‍ദീപ് യാദവിനെ ഒഴിവാക്കി യൂസ്‌വേന്ദ്ര ചഹലിന് അവസരം കൊടുക്കാൻ ഇടയുണ്ട്. മറ്റ് മാറ്റങ്ങൾ ഒന്നും തന്നെ ഉണ്ടാവാൻ ഇടയില്ലെന്നാണ് സൂചനകൾ. ഇയാൻ മോർഗന്റെ അഭാവത്തിൽ ജോസ് ബട്‍ലർ തന്നെയാണ് ഇംഗ്ളണ്ടിനെ നയിക്കുന്നത്.

Read Also: ഏകീകൃത സിവിൽ കോഡിനെ പ്രകീർത്തിച്ച് എസ്എ ബോബ്ഡെ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE