കൊച്ചി: ടീൻ ഇന്ത്യ ഗ്‌ളാം വേൾഡിന്റെ ആദ്യ സുന്ദരിപ്പട്ടം സ്വന്തമാക്കി സെന്റ് തെരേസാസ് സ്‌കൂളിലെ പത്തം ക്ളാസ് വിദ്യാർഥിനിയായ ഇഷാനി ലൈജു. പെഗാസസ് ഗ്ളോബൽ പ്രൈവറ്റ് ലിമിറ്റഡിന്റെ നേതൃത്വത്തിൽ അജിത് പെഗാസസ് ഷോ ഡയറക്‌ടറായ ടീൻ ഇന്ത്യ ഗ്‌ളാം വേൾഡിന്റെ കിരീടധാരണം കൊച്ചിയിലെ ലേ മെറിഡിയൻ ഹോട്ടലിൽ നടന്നു.
ബിസിനസ്, സിനിമ മേഖലകളിൽ നിന്നും നിരവധി വ്യക്‌തിത്വങ്ങൾ ചടങ്ങിൽ പങ്കെടുത്തു. ഇന്ത്യൻ സംസ്‌ഥാനങ്ങളിലെ മൽസരാർഥികളിൽ നിന്നാണ് ഇഷാനി വിജയിയായത്. വിവിധ രാജ്യങ്ങളിൽ സംഘടിപ്പിക്കുന്ന ടീം വേൾഡ് ബ്യൂട്ടി പേജന്റ് ഷോയുടെ ഇന്ത്യൻ വിജയിയാണ് ഇഷാനി. കേരളത്തിന് അകത്തും പുറത്തുമായി നടന്ന സൗന്ദര്യ മൽസരങ്ങളിൽ നിരവധി വിജയം ഇഷാനി കരസ്‌ഥമാക്കിയിട്ടുണ്ട്.
ഇന്ത്യ, ശ്രീലങ്ക, ഫ്രാൻസ് തുടങ്ങിയ രാജ്യങ്ങളിലെ മൽസരങ്ങൾ നിലവിൽ കഴിഞ്ഞിട്ടുണ്ട്. മറ്റു രാജ്യങ്ങളിൽ നിന്നുള്ള വിജയികൾ കൂടി മൽസരിക്കുന്ന ഗ്രാൻഡ് ഫിനാലെ ഈ വരുന്ന നവംബറിൽ കൊച്ചിയിൽ നടക്കും. എറണാകുളം മുളവുകാട് സ്വദേശി ലൈജു ബാഹുലേയന്റെയും ടെൽമ ലൈജുവിന്റെയും മകളാണ് ഇഷാനി.
Most Read| വിവാഹിതരായ പുരുഷൻമാർക്ക് ഉത്തമ വാർധക്യം; പുതിയ പഠനം