നയാഗ്രയിൽ പതാകയുയർത്താൻ ഇന്ത്യ

By Desk Reporter, Malabar News
nayagra_2020 Aug 14
Representational Image
Ajwa Travels

ടൊറന്റോ: ചരിത്രത്തിലാദ്യമായ് ഓഗസ്റ്റ് 15ന് നയാഗ്ര വെള്ളച്ചാട്ടത്തിൽ പതാക ഉയർത്താൻ ഇന്ത്യ. കാനഡയിലെ ഇന്ത്യക്കാർ സംഘടിപ്പിക്കുന്ന സ്വാതന്ത്ര്യദിനാഘോഷപരിപാടിയുടെ ഭാഗമായാണ് നയാഗ്രയടക്കമുള്ള കാനഡയുടെ വിവിധ ഭാഗങ്ങളിൽ ഇന്ത്യൻ പതാക ഉയർത്തുക. ഇന്ത്യൻ സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച്, കാനഡയുടെ പരമപ്രധാനമായ സ്ഥലങ്ങളിൽ ഇന്ത്യൻ പതാക ഉയർത്തുന്നത് അഭിമാനനിമിഷമാണെന്ന് ടോറന്റോയിലെ ഇന്ത്യൻ കോൺസുലേറ്റ് ജനറൽ അപൂർവ ശ്രീവാസ്തവ പറഞ്ഞു.പ്രദേശത്ത് കോവിഡ് നിയന്ത്രണങ്ങൾ നിലനിൽക്കുന്നതിനാൽ ഓൺലൈൻ വഴിയാണ് മിക്കപരിപാടികളും സംഘടിപ്പിക്കുക. ടൊറന്റോയിലെയും മറ്റു പ്രധാന നഗരങ്ങളിലെയും ഇന്ത്യൻ കോൺസുലേറ്റുകളിലും ഒട്ടാവയിലെ ഹൈകമ്മിഷനിലും ഓൺലൈൻ വഴി ഇന്ത്യൻ പതാക ഉയർത്തും.

പൂർണ്ണ വായനയ്ക്ക്

ടൊറന്റോയിലെ പ്രധാന കെട്ടിടങ്ങളിലൊന്നായ സിഎൻ ടവറിലും സിറ്റി ഹാളിനടുത്തുള്ള ത്രിമാനചിഹ്നത്തിലും പ്രകാശത്തിന്റെ അകമ്പടികളോടെ ഇന്ത്യൻ പതാക പ്രദർശിപ്പിക്കും. ഓഗസ്റ്റ് 15 വൈകുന്നേരം നയാഗ്രയിലും ഞായറാഴ്ച സിഎൻ ടവറിലും പതാക ഉയർത്തുമെന്നും പ്രദർശനം ഒരാഴ്ചയോളം തുടരുമെന്നും ടൊറന്റൊയിലെ ഇന്ത്യൻ കോൺസുലേറ്റ് അറിയിച്ചു.

എല്ലാവർഷവും ഇവിടുത്തെ ഇന്ത്യക്കാർ സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് ടൊറന്റോയിൽ ‘ഇന്ത്യ ഡേ പരേഡ് ‘ നടത്താറുണ്ട്. കഴിഞ്ഞവർഷം 85,000 പേരാണ് ഈ പരിപാടിയിൽ പങ്കെടുത്തത്. കോവിഡ് 19 പ്രതിസന്ധി മൂലം ഓൺലൈൻ വഴിയാണ് ഇപ്രാവശ്യം പരേഡ് നടത്താൻ തീരുമാനിച്ചിരിക്കുന്നത്. പരിപാടി ലൈവ് സ്ട്രീം ചെയ്യുമെന്നും സംഘാടകർ അറിയിച്ചു. ഇന്ത്യയിലെ വിവിധ പ്രദേശങ്ങളുടെ സംസ്ക്കാരവും പൈതൃകവും മറ്റു സവിശേഷതകളും വിളിച്ചോതുന്ന 10 മിനുട്ട് ദൈർഘ്യമുള്ള വീഡിയോകളും പ്രദർശിപ്പിക്കും. ഇന്ത്യയിലെ പ്രധാന ഭക്ഷണവിഭവങ്ങളും ഇന്ത്യൻ പാചകവിദഗ്ദ്ധരുടെ റെസിപ്പികളും കോർത്തിണക്കി അവതരിപ്പിക്കുന്ന ‘ടേസ്റ്റ് ഓഫ് ഇന്ത്യ’ എന്ന പരിപാടിയും ഇതോടനുബന്ധിച്ച് പ്രദർശിപ്പിക്കും.

സ്വാതന്ത്ര്യദിനാഘോഷങ്ങളോടനുബന്ധിച്ച് ബ്രാംപ്ടൺ സിറ്റിയിൽ 74 വൃക്ഷതൈകൾ നടുമെന്നും ഇന്ത്യൻ പതാക പ്രദർശിപ്പിച്ചുകൊണ്ടുള്ള കാറുകളുടെ റാലി സംഘടിപ്പിക്കുമെന്നും ശ്രീവാസ്തവ പറഞ്ഞു. സുരക്ഷാനിയന്ത്രണങ്ങളും സാമൂഹിക അകലവും പാലിച്ചായിരിക്കും ആഘോഷപരിപാടികൾ നടത്തുകയെന്നും ശ്രീവാസ്തവ കൂട്ടിച്ചേർത്തു.

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE