വിൻഡീസ് പരമ്പര; നായകനായി രോഹിത്ത്, ഇന്ത്യൻ ടീമിൽ മൂന്ന് പുതുമുഖങ്ങൾ

By News Desk, Malabar News
indian team west indies tour
Ajwa Travels

വെസ്‌റ്റ് ഇൻഡീസിനെതിരായ പരിമിത ഓവർ പരമ്പരയ്‌ക്കുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു. യുവ ലെഗ് സ്‌പിന്നർ രവി ബിഷ്‌ണോയും ഓൾറൗണ്ടർ ദീപക് ഹൂഡയുമാണ് ടീമിലെ പുതുമുഖങ്ങൾ. ബിഷ്‌ണോയ് ഏകദിന, ടി-20 ടീമുകളിൽ ഇടംപിടിച്ചപ്പോൾ ഹൂഡ ഏകദിന ടീമിൽ സ്‌ഥാനം നേടി.

അവേഷ് ഖാൻ ഏകദിന, ടി-20 ടീമുകളിൽ സ്‌ഥാനം നേടിയപ്പോൾ ഹർഷൽ പട്ടേൽ ടി-20 ടീമിലെ സ്‌ഥാനം നിലനിർത്തി. രോഹിത് ശർമ്മയാണ് ഇരു ടീമുകളുടെയും ക്യാപ്റ്റൻ. രോഹിതിന് കീഴിൽ ഇതാദ്യമായാണ് വിരാട് കോഹ്‌ലി കളിക്കുക. മൂന്ന് വീതം ഏകദിന, ടി-20 മൽസങ്ങൾ അടങ്ങിയ പരിമിത ഓവർ പരമ്പരകൾ അടുത്ത മാസം 6ന് ആരംഭിക്കും.

ദക്ഷിണാഫ്രിക്കൻ പര്യടനത്തിൽ മോശം ഫോം നടത്തിയ ഭുവനേശ്വർ കുമാറും വെങ്കടേഷ് അയ്യരും ടി-20 ടീമിലുണ്ട്. ഏറെക്കാലത്തിനു ശേഷം ചൈനാമാൻ സ്‌പിന്നർ കുൽദീപ് യാദവ് ഏകദിന ടീമിൽ തിരികെയെത്തി. അശ്വിൻ രണ്ട് ടീമിലും ഇല്ല. ബുംറയ്‌ക്കും ഷമിയ്‌ക്കും വിശ്രമം അനുവദിച്ചു. ദക്ഷിണാഫ്രിക്കൻ പര്യടനത്തിൽ തകർപ്പൻ പ്രകടനം നടത്തിയ ശർദ്ദുൽ താക്കൂറും ദീപക് ചഹാറും ഇരു സ്‌ക്വാഡിലും ഇടംപിടിച്ചു.

പ്രസിദ്ധ് കൃഷ്‌ണ ഏകദിന ടീമിൽ സ്‌ഥാനം നിലനിർത്തിയപ്പോൾ വാഷിംഗ്‌ടൺ സുന്ദർ ഇരു സ്‌ക്വാഡിലേക്കും മടങ്ങിയെത്തി. അക്‌സർ പട്ടേൽ ടി-20 ടീമിൽ മടങ്ങിയെത്തി. പരിക്കിൽ നിന്ന് പൂർണമായി മുക്‌തരാവാത്ത ജഡേജയും ഹാർദ്ദിക്കും പുറത്തിരിക്കും. ആഭ്യന്തര ക്രിക്കറ്റിൽ മികച്ച പ്രകടനങ്ങൾ നടത്തിയ തമിഴ്‌നാട്‌ ബാറ്റർ ഷാരൂഖ് ഖാനും മധ്യപ്രദേശ് ക്യാപ്‌റ്റനും ഓൾ റൗണ്ടറുമായ ഋഷി ധവാനും ടീമുകളിൽ ഇടംനേടുമെന്ന് കരുതപ്പെട്ടിരുന്നെങ്കിലും അതുണ്ടായില്ല.

Also Read: പ്രതികളുടെ നിസഹകരണം കോടതിയെ അറിയിക്കും; നടിയെ ആക്രമിച്ച കേസിൽ പ്രോസിക്യൂഷൻ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE