പൊന്നാനിയിൽ ഇന്ദിരാ ജ്യോതിപ്രയാണം

By Syndicated , Malabar News
indira jyoti prayanam

പൊന്നാനി: ഇന്ദിരാ ഗാന്ധിയുടെ രക്‌തസാക്ഷി ദിനത്തിൽ പൊന്നാനി ബ്ളോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇന്ദിരാ ജ്യോതി പ്രയാണ ജാഥ സംഘടിപ്പിച്ചു.

യുഡിഎഫ് ജില്ലാ ചെയർമാൻ പിടി അജയ് മോഹൻ ഉൽഘാടനം ചെയ്‌തു. ലോകരാഷ്‌ട്രങ്ങളുടെ മുന്നിൽ ഇന്ത്യയുടെ യശസ് ഉയർത്തിപ്പിടിച്ച ഉരുക്കു വനിതയായിരുന്നു ഇന്ദിരാഗാന്ധിയെന്ന് അജയ് മോഹൻ പറഞ്ഞു.

പൊന്നാനി ബ്ളോക്ക് കോൺഗ്രസ് പ്രസിഡണ്ട് മുസ്‌തഫ വടമുക്ക് അധ്യക്ഷത വഹിച്ചു. മുൻ എംപി സി. ഹരിദാസ് മുഖ്യപ്രഭാഷണം നടത്തി. വി സെയ്‌തു മുഹമ്മദ്‌ തങ്ങൾ, എംവി ശ്രീധരൻ മാസ്‌റ്റർ, അഡ്വ: കെപി അബ്‌ദുൽ ജബ്ബാർ, ടി മാധവൻ, എ പവിത്ര കുമാർ, യു മുഹമ്മദ്‌ കുട്ടി, അഷ്‌റഫ്‌ കരുവടി, ടി ശ്രീജിത്ത്, എ ജയപ്രകാശ് എന്നിവർ സംസാരിച്ചു.

സമാപന സമ്മേളനം മലപ്പുറം. ഡിസിസി സെക്രട്ടറി. ടി കെ അഷ്റഫ് ഉൽഘാടനം ചെയ്‌തു. അഡ്വക്കേറ്റ് എൻഎ ജോസഫ് മുഖ്യപ്രഭാഷണം നടത്തി. കെ സേതുമാധവൻ, ഹിളർ കാഞ്ഞിരമുക്ക്, എൻപി നബീൽ, എം അബ്‌ദുൾ ലത്തീഫ്, പ്രദീപ്‌ കാട്ടിലായിൽ, ടി പി ബാലൻ, ജയൻ അറക്കൽ ഉൾപ്പടെയുള്ളവർ സംസാരിച്ചു.

Read also: ഹജ്‌ജ് തീർഥാടനം; ഇത്തവണയും കരിപ്പൂരിൽ നിന്നും വിമാനമില്ല

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE