ഐഎന്‍എസ് കവരത്തി ഇന്ന് കമ്മീഷന്‍ ചെയ്യും

By Staff Reporter, Malabar News
MALABARNEWS-INS-Kavaratti
INS Kavaratti
Ajwa Travels

ന്യൂഡെല്‍ഹി: ഇന്ത്യ തദ്ദേശീയമായി നിര്‍മ്മിച്ച അത്യാധുനിക സൗകര്യങ്ങള്‍ അടങ്ങിയ യുദ്ധക്കപ്പല്‍ ഐഎന്‍എസ് കവരത്തി ഇന്ന് കമ്മീഷന്‍ ചെയ്യും. ഇന്ത്യന്‍ നേവിയാണ് ഇക്കാര്യം അറിയിച്ചത്. വിശാഖപട്ടണത്തില്‍ വെച്ച് നടക്കുന്ന ചടങ്ങില്‍ ഇന്ത്യന്‍ ആര്‍മി ചീഫ് ജനറല്‍ മനോജ് മുകുന്ദ് നരവനെ പങ്കെടുക്കും.

പ്രൊജക്റ്റ് 28 എന്ന് പേരിട്ട പദ്ധതിയുടെ ഭാഗമായി നിര്‍മ്മിച്ച നാലാമത്തെ യുദ്ധക്കപ്പലാണ് ഐഎന്‍എസ് കവരത്തി. ശത്രു രാജ്യങ്ങളുടെ അന്തര്‍വാഹിനി കപ്പലുകളുടെ സാന്നിധ്യം തിരിച്ചറിയാനും ദ്രുത ഗതിയില്‍ നടപടി സ്വീകരിക്കാനും ശേഷിയുള്ളതാണ് ഈ യുദ്ധക്കപ്പല്‍.

ഇതിന് പുറമേ സ്വയം സംരക്ഷിക്കാന്‍ ആവശ്യമായ എല്ലാ സജ്ജീകരണങ്ങളും അടങ്ങിയ ഈ കപ്പലിന് ദീര്‍ഘ ദൂരത്തേക്ക് ആയുധങ്ങള്‍ വിക്ഷേപിക്കാനുള്ള കഴിവുമുണ്ട്. പൂര്‍ണമായും ഇന്ത്യയില്‍ തന്നെ നിര്‍മ്മിച്ചതാണ് എന്നത് കൊണ്ട് തന്നെ രാജ്യത്തിന്റെ സാങ്കേതിക വിദ്യകളുടെ വളര്‍ച്ചയെ ഏറെ ഗുണകരമായി ഉപയോഗിക്കാന്‍ കഴിഞ്ഞുവെന്നത് ഇതിന്റെ സവിശേഷതയാണ്.

 ഇന്ത്യന്‍ നാവിക സേനയുടെ ഗവേഷണ വിഭാഗമായ ഡയറക്‌ടറേറ്റ് ഓഫ് നേവല്‍ ഡിസൈന്‍ (ഡിഎന്‍ഡി) ആണ് ഇതിന്റെ നിര്‍മ്മാണത്തിന് ചുക്കാന്‍ പിടിച്ചത്. കൊല്‍ക്കത്തയിലെ ഗാര്‍ഡന്‍ റീച് ഷിപ്ബില്‍ഡേഴ്‌സ് ആണ് കപ്പല്‍ നിര്‍മ്മിച്ചത്. ആത്‌മനിര്‍ഭര്‍ ഭാരതിന്റെ ഭാഗമായി പൂര്‍ണമായും ഇന്ത്യയില്‍ തന്നെ ആയിരുന്നു ഇതിന്റെ നിര്‍മ്മാണം.

പരീക്ഷണ അടിസ്‌ഥാനത്തില്‍ കപ്പല്‍ നേരത്തെ നീറ്റിലിറക്കിയിരുന്നു. ഐഎന്‍എസ് കവരത്തി കൂടി എത്തുന്നതോടെ നാവിക സേനയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് കൂടുതല്‍ കരുത്ത് ലഭിക്കുമെന്നാണ് കരുതപ്പെടുന്നത്.

Read Also: പെണ്‍കുട്ടികള്‍ക്ക് സൗജന്യ വിദ്യാഭ്യാസം; പ്രകടന പത്രിക പുറത്തിറക്കി കോണ്‍ഗ്രസ്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE