കൊരട്ടിയിലെ ഭക്ഷണശാലകളിൽ മിന്നൽ പരിശോധന; 4 കടകൾക്ക് നോട്ടീസ്

By Staff Reporter, Malabar News
Stale_food
Representational Image
Ajwa Travels

കൊരട്ടി: നൂറോളം ഭക്ഷണശാലകൾ കൊണ്ട് ശ്രദ്ധേയമായ കൊരട്ടിയിലെ വിവിധ ഭക്ഷണശാലകളിൽ ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ മിന്നൽ പരിശോധന. വ്യാഴാഴ്‌ച 12 ഭക്ഷണ ശാലകളിലാണ് പരിശോധന നടത്തിയത്. തുടർന്ന് നാല് കടകൾക്ക് ഭക്ഷ്യ സുരക്ഷാ വകുപ്പ് നോട്ടീസ് നൽകി.

പഴകിയ ഭക്ഷണം ഉൾപ്പടെ കണ്ടെത്തിയ കടകൾക്കാണ് അധികൃതർ നോട്ടീസ് നൽകിയത്. ഒരിടവേളക്ക് ശേഷമാണ് കൊരട്ടി മേഖലയിലെ ഭക്ഷണശാലകളിൽ അധികൃതർ പരിശോധന നടത്തുന്നത്.

Malabar News: കണ്ണൂരില്‍ വ്യാപകമായി വ്യാജ ലോട്ടറികള്‍ ഉപയോഗിച്ച് തട്ടിപ്പ്

കടകൾക്ക് പുറമേ വിശപ്പ് രഹിത സന്ദേശം പകർന്ന് മൂന്നു മാസം മുമ്പ് തുടക്കമിട്ട ‘പാഥേയ’ത്തിലെ ഭക്ഷണപ്പൊതികളും ഭക്ഷ്യ സുരക്ഷാ വകുപ്പ് പരിശോധിച്ചു. ഭക്ഷണത്തിലെ ഗുണമേൻമയാണ് പരിശോധനക്ക് വിധേയമാക്കിയത്. ‘പാഥേയ’ത്തിന്റെ നടത്തിപ്പും പരിശോധന ഉദ്യോഗസ്‌ഥർ വിലയിരുത്തി.

ഫുഡ് സേഫ്റ്റി ഓഫീസർ നിഷാ റാണി, കൊരട്ടി എസ്ഐ സിഒ ജോഷി എന്നിവരുടെ നേതൃത്വത്തിലാണ് പരിശോധന നടന്നത്.

Read Also: കർഷക പ്രക്ഷോഭം; കേന്ദ്രവുമായുള്ള 11ആം വട്ട ചർച്ച ഇന്ന്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE