മാതാ വൈഷ്‌ണോദേവി ക്ഷേത്രത്തിലെ അപകടം; റിപ്പോർട് ഒരാഴ്‌ചക്കുള്ളിൽ

By Team Member, Malabar News
Investigation Report On VaishnoDevi Temple
Ajwa Travels

ന്യൂഡെൽഹി: ജമ്മു കശ്‌മീരിലുള്ള മാതാ വൈഷ്‌ണോദേവി ക്ഷേത്രത്തിൽ ഉണ്ടായ അപകടം സംബന്ധിച്ച് അന്വേഷണ സമിതി ഒരാഴ്‌ചക്കുള്ളിൽ റിപ്പോർട് സമർപ്പിക്കും. സർക്കാർ നിയോഗിച്ച 3 അംഗ സമിതിയാണ് സംഭവത്തിൽ റിപ്പോർട് തയ്യാറാക്കുന്നത്. കഴിഞ്ഞ ദിവസമാണ് ക്ഷേത്രത്തിൽ തിക്കിലും തിരക്കിലും പെട്ട് 12 തീർഥാടകർ മരിക്കുകയും, 16 പേർക്ക് പരിക്കേൽക്കുകയും ചെയ്‌തത്‌.

പുതുവർഷ ദിനത്തോട് അനുബന്ധിച്ച് 25,000ലധികം ആളുകൾ ക്ഷേത്രത്തിൽ തീർഥാടനത്തിനായി എത്തിയിരുന്നു. തുടർന്ന് ദർശനത്തിനെത്തിയ ആളുകളിൽ ചിലർ തമ്മിൽ ഉണ്ടായ വാഗ്വാദം തിക്കും തിരക്കും ഉണ്ടാകാൻ കാരണമായി എന്നാണ് അധികൃതർ വ്യക്‌തമാക്കുന്നത്‌.

അപകടത്തെ തുടർന്ന് പരിക്കേറ്റ് ചികിൽസയിൽ കഴിയുന്ന പലരുടെയും നില ഗുരുതരമായി തുടരുകയാണ്. അതേസമയം മരിച്ചവരുടെ കുടുംബത്തിന് പ്രധാനമന്ത്രിയും ലഫ്റ്റനന്റ് ഗവര്‍ണറും വൈഷ്‌ണോദേവി ക്ഷേത്ര ബോര്‍ഡും സഹായധനം പ്രഖ്യാപിച്ചിട്ടുണ്ട്. ജമ്മു കശ്‌മീർ സർക്കാർ മരിച്ചവരുടെ കുടുംബങ്ങൾക്ക് 10 ലക്ഷം വീതം ധനസഹായം പ്രഖ്യാപിച്ചു. കൂടാതെ പ്രധാനമന്ത്രി 2 ലക്ഷം രൂപ വീതമാണ് ധനസഹായം പ്രഖ്യാപിച്ചത്.

Read also: ഐഎസ്‌ആർഒ ചാരക്കേസ്; പിന്നിൽ പാക് ഏജൻസികൾ, സിബിഐയ്‌ക്കെതിരെ ആർബി ശ്രീകുമാർ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE