ഐപിഎല്ലിൽ ഇന്ന് ഡെൽഹി- ലഖ്‌നൗ പോരാട്ടം

By News Bureau, Malabar News

മുംബൈ: ഐപിഎല്ലിൽ ഇന്ന് ഡെൽഹി ക്യാപിറ്റൽസ് ലഖ്‌നൗ സൂപ്പർ ജയന്റ്സിനെ നേരിടും. മുംബൈയിലെ ഡിവൈ പാട്ടീൽ സ്‌റ്റേഡിയത്തിൽ വൈകിട്ട് ഏഴരക്കാണ് മൽസരം.

കഴിഞ്ഞ മൽസരത്തിൽ ഗുജറാത്തിനോട് തോറ്റ ഡെൽഹിക്ക് ഇന്നത്തെ ജയം അനിവാര്യമാണ്. ആദ്യ മൽസരങ്ങളിൽ ഇല്ലാതിരുന്ന ഓസ്‌ട്രേലിയൻ ഓപ്പണർ ഡേവിഡ് വാർണറും ദക്ഷിണാഫ്രിക്കൻ പേസർ ആന്റിച്ച് നോർട്ട്‌ജെയും ഇറങ്ങാൻ സാധ്യതയുണ്ട്. ഇതുവരെ ഒരു മൽസരത്തിൽ മാത്രമാണ് ഡെൽഹിക്ക് ജയിക്കാനായത്. ടീമിന്റെ നെറ്റ് റൺ റേറ്റും മികച്ചതല്ല.

മറുവശത്ത് പുതുമുഖമായ ലഖ്‌നൗ ശരാശരി പ്രകടനമാണ് നടത്തുന്നത്. എന്നിരുന്നാലും രണ്ട് മൽസരങ്ങൾ തുടർച്ചയായി ജയിച്ചതിന്റെ ആത്‌മവിശ്വാസത്തിലാണ് ടീം. നായകൻ രാഹുലും ഡികോക്കും ഫോമിലാണ്. എവിൻ ലൂയിസും ദീപക് ഹൂഡയും റൺസ് നേടുന്നു. മികച്ച ഒരു വിദേശ പേസ് ബൗളറുടെ അസാനിധ്യമാണ് അൽപം ആശങ്ക.

അതേസമയം ഡെൽഹിയുടെ ആത്‌മവിശ്വാസം വർധിപ്പിക്കുന്നതാണ് വാര്‍ണറുടെ വരവ്. ക്യാപ്റ്റൻ റിഷഭ് പന്തും പൃഥ്വിഷായും ഒപ്പം ലളിത് യാദവും ചേരുമ്പോൾ ബാറ്റിങ്ങിൽ ആശങ്കയില്ല. നോർട്ട്ജെയും മുസ്‌തഫിസുർ റഹ്‌മാനും അവസരത്തിനൊത്ത് ഉയർന്നാൽ ബൗളിങ്ങും കരുത്തുറ്റതാകും.

Most Read: ആരോഗ്യ വകുപ്പിന്റെ പ്രവര്‍ത്തനം മോശമാണെന്ന് വരുത്തിതീര്‍ക്കാന്‍ ചിലര്‍ ശ്രമിക്കുന്നു; മന്ത്രി 

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE