ഇന്ത്യൻ സുരക്ഷാ സേനക്ക് പാക് ഏജൻസിയുടെ വ്യാജ കോളുകൾ; വിവരങ്ങൾ ചോർത്താൻ ശ്രമം; ജാഗ്രത

By News Desk, Malabar News
Ajwa Travels

ശ്രീനഗർ: ജമ്മു വ്യോമ താവളത്തിൽ ഡ്രോൺ ആക്രമണത്തിന് പിന്നാലെ ഇന്ത്യൻ സുരക്ഷാ ഏജൻസികൾക്ക് പാക് ചാര ഏജൻസിയായ ഐഎസ്‌ഐയുടെ വ്യാജ കോളുകൾ. സേനയിലെ മുതിർന്ന ഉദ്യോഗസ്‌ഥരായി ചമഞ്ഞ് വിവരങ്ങൾ ആവശ്യപ്പെട്ടാണ് ഫോൺ കോളുകൾ എത്തുന്നത്.

ഇത്തരം വ്യാജ കോളുകളുടെ എണ്ണം വർധിപ്പിക്കാൻ ഐഎസ്‌ഐ ശ്രമിക്കുന്നുണ്ടെന്നും റിപ്പോർട്ടുകളുണ്ട്. വ്യത്യസ്‌ത നമ്പറുകളിൽ നിന്നാണ് കോളുകൾ ലഭിക്കുന്നത്. ഇവയുടെ ഉറവിടം കണ്ടെത്താനും ബുദ്ധിമുട്ടാണ്.

പടിഞ്ഞാറൻ സെക്‌ടറിലെ ഡ്രോൺ ഭീഷണികൾക്ക് ശേഷം ഇത്തരം കോളുകളുടെ എണ്ണം വർധിക്കുന്നത് സുരക്ഷാ ഏജൻസികൾക്കിടയിൽ ആശങ്ക ഉയർത്തിയിട്ടുണ്ട്. ഇത്തരം പ്രവർത്തനങ്ങൾ നേരത്തെയും സുരക്ഷാ ഏജൻസികൾ റിപ്പോർട് ചെയ്‌തിരുന്നു. സ്വാതന്ത്യ ദിനാഘോഷം കണക്കിലെടുത്ത് ഈ വ്യാജ കോളുകളിൽ ജാഗ്രത പാലിക്കാനും വിവരങ്ങൾ കൈമാറുന്നത് തടയാൻ ഉചിതമായ നടപടിയെടുക്കണമെന്നും സുരക്ഷാ ഏജൻസികൾക്ക് നിർദ്ദേശം ലഭിച്ചിട്ടുണ്ട്.

Also Read: ഐടി പാര്‍ലമെന്ററി സമിതി അധ്യക്ഷ സ്‌ഥാനം; ശശി തരൂരിനെ നീക്കണമെന്ന് നിഷികാന്ത് ദുബെ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE