പനാജി: ബാംബോലിമിലെ അത്‍ലറ്റിക്ക് സ്‌റ്റേഡിയത്തിൽ ഇന്ന് പോരാട്ടത്തിന് ഇറങ്ങുമ്പോൾ വിജയത്തിൽ കുറഞ്ഞതൊന്നും ബെംഗളൂരു എഫ്‌സിയുടെ മുൻപിൽ ഉണ്ടാവില്ല. എതിരാളികളായ ഒഡീഷയാവട്ടെ പ്ളേ സാധ്യതകളുടെ അവസാന അങ്കത്തിനാണ് തയ്യാറെടുക്കുന്നത്. ഇരു ടീമുകൾക്കും ഇന്നത്തെ മൽസരത്തിൽ ജയം അനിവാര്യമാണ്.
17 കളികളിൽ നിന്ന് 23 പോയിന്റുമായി പോയിന്റ് പട്ടികയിൽ ആറാം സ്‌ഥാനത്താണ് ബെംഗളൂരു. 17 കളികളിൽ നിന്ന് 22 പോയിന്റുള്ള ഒഡീഷ ഏഴാം സ്‌ഥാനത്തുമാണ്. ഒൻപത് കളികളിലെ അപരാജിത കുതിപ്പുമായി എത്തിയ ബെംഗളുരുവിന് ഹൈദരാബാദ്, നോർത്ത് ഈസ്‌റ്റ് യുണൈറ്റഡ് ടീമുകളോട് അപ്രതീക്ഷിത തോൽവി ഏറ്റുവാങ്ങേണ്ടി വന്നതോടെ പ്രതിസന്ധിയിൽ ആവുകയായിരുന്നു.
ഒഡീഷയ്‌ക്ക് ആവട്ടെ തുടക്കത്തിലേ ഫോം പാതി വഴിയിൽ നഷ്‌ടമായതാണ് തിരിച്ചടിയായത്. ഇന്ന് തോറ്റാൽ ടീമിന്റെ പ്ളേ സാധ്യതകൾ പൂർണമായും അവസാനിക്കും. ജയിക്കുകയാണെങ്കിൽ പട്ടികയിൽ മുൻപിലുള്ള ടീമുകളുടെ മൽസര ഫലങ്ങളെ ആശ്രയിച്ചാവും ഒഡീഷയുടെ ഭാവി. വൈകീട്ട് 7.30നാണ് മൽസരം ആരംഭിക്കുക.
Read Also: ഡോക്‌ടറുടെ അക്കൗണ്ട് ഹാക്ക് ചെയ്‌ത് ഹിജാബ് വിരുദ്ധ പോസ്‌റ്റിട്ടു; പരാതി