പനാജി: സെമി ഫൈനൽ ലക്ഷ്യമിട്ട് നിലവിലെ ചാമ്പ്യൻമാരായ മുംബൈ സിറ്റി എഫ്‌സി ഇന്ന് കൊൽക്കത്ത വമ്പൻമാരായ ഈസ്‌റ്റ് ബംഗാളിനെതിരെ ഇറങ്ങുന്നു. ഐഎസ്എൽ എട്ടാം സീസൺ ഗ്രൂപ്പ് ഘട്ടം അവസാനത്തോട് അടുക്കുമ്പോൾ പ്ളേ ഓഫ് യോഗ്യത ഇപ്പോഴും അനിശ്‌ചിതത്വത്തിൽ ആണ് മുബൈ അടക്കമുള്ള ടീമുകൾക്ക്.
പോയിന്റ് പട്ടികയിൽ ഏറ്റവും പിന്നിലുള്ള ഈസ്‌റ്റ് ബംഗാൾ ആവട്ടെ നേരത്തെ പുറത്തായിക്കഴിഞ്ഞു. 16 മൽസരങ്ങളിൽ നിന്ന് 25 പോയിന്റുമായി ഐഎസ്‌എൽ പട്ടികയിൽ അഞ്ചാം സ്‌ഥാനത്താണ് മുംബൈ. സെമിഫൈനലിലേക്ക് യോഗ്യത നേടാനുള്ള സാധ്യത നിലനിർത്തുന്നതിന് ശേഷിക്കുന്ന മൽസരങ്ങളിൽ മുംബൈക്ക് മികച്ച പ്രകടനം പുറത്തെടുക്കേണ്ടതുണ്ട്.
17 മൽസരങ്ങളിൽ നിന്ന് 10 പോയിന്റുള്ള എസ്‌സി ഈസ്‌റ്റ് ബംഗാൾ 11ആം സ്‌ഥാനത്താണ്. ഈസ്‌റ്റ് ബംഗാളിന് അഭിമാനം രക്ഷിക്കാനുള്ള മൽസരമാണിതെങ്കിൽ മുംബൈയ്‌ക്ക് മുന്നോട്ടുള്ള കുതിപ്പിന് ജയം അനിവാര്യമാണ്. അതിനാൽ തന്നെ മികച്ച പോരാട്ടം തന്നെ കാണാൻ കഴിയുമെന്നാണ് ആരാധകരുടെ പ്രതീക്ഷ.
Read Also: ലോകായുക്‌ത വിവാദം നിയമസഭയിലും; അടിയന്തര പ്രമേയത്തിന് അനുമതിയില്ല