ഐഎസ്എൽ; ഇന്ന് ബ്ളാസ്‌റ്റേഴ്‌സ്-ഗോവ പോരാട്ടം

By Staff Reporter, Malabar News
Ajwa Travels

പനാജി: ഐഎസ്എല്ലിൽ നാല് സീസണുകളുടെ ഇടവേളക്ക് ശേഷം സെമിഫൈനൽ ഉറപ്പാക്കിയ കേരളത്തിന്റെ കൊമ്പൻമാർ ഇന്ന് അവസാന അങ്കത്തിന് ഇറങ്ങുന്നു. ജയത്തോടെ ലീഗ് ഘട്ടം അവസാനിപ്പിച്ച് ആത്‌മ വിശ്വാസം വർധിപ്പിക്കാനാണ് ഇവാൻ വുകമനോവിച്ചിന്റെ കുട്ടികൾ ഇന്ന് ഗോവൻ പടയാളികൾക്ക് എതിരെ കളിക്കുക.

ജംഷഡ്‌പൂർ, ഹൈദരാബാദ്, എടികെ എന്നിവയാണ് സെമിഫൈനൽ ഉറപ്പാക്കിയ മറ്റ് ടീമുകൾ. ഇന്ന് ഗോവയെ നേരിടുമ്പോൾ ഖബ്ര അടക്കമുള്ള മുൻനിര താരങ്ങൾ ബ്ളാസ്‌റ്റേഴ്‌സ് നിരയിൽ ഉണ്ടാവില്ല. ഒരുപക്ഷെ കൂടുതൽ താരങ്ങൾക്ക് വിശ്രമം അനുവദിക്കാനും സാധ്യതയുണ്ട്.

മറുഭാഗത്ത് ഗോവയാകട്ടെ ഇക്കുറി പ്രതീക്ഷിച്ച പ്രകടനം പുറത്തെടുക്കാൻ കഴിയാത്ത നിരാശയിലാണ്. അവസാന മൽസരം കളിക്കാൻ കാത്തുനിൽക്കാതെ ജോർജെ ഓർട്ടിസ് നാട്ടിലേക്ക് മടങ്ങി. എടു ബെഡിയയും ഇന്ന് കളത്തിൽ ഇറങ്ങില്ലെന്നാണ് റിപ്പോർട്ടുകൾ.

Read Also: യാത്രക്കാർക്ക് ക്വാറന്റെയ്ൻ വേണ്ട; സൗദിയിൽ കൂടുതൽ ഇളവുകൾ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE