സംസ്‌ഥാനത്ത് ഇന്നും ഒറ്റപ്പെട്ട മഴയ്‌ക്ക് സാധ്യത

By News Bureau, Malabar News
chances of Rain In Kerala
Representational image
Ajwa Travels

തിരുവനന്തപുരം: സംസ്‌ഥാനത്ത് ഇന്നും ഒറ്റപ്പെട്ട മഴയ്‌ക്ക് സാധ്യത. ഒരു ജില്ലയിലും പ്രത്യേക മുന്നറിയിപ്പ് ഇല്ല. കടലിൽ പോകുന്നതിന് മൽസ്യ തൊഴിലാളികൾക്ക് ഏർപ്പെടുത്തിയ വിലക്ക് പിൻവലിച്ചു.

തിരുവനന്തപുരം, കൊല്ലം, കണ്ണൂർ, കാസർഗോഡ് എന്നീ ജില്ലകൾ ഒഴികെ മറ്റ് ജില്ലകളിലും ഇന്നലെ മഴ മുന്നറിയിപ്പ് നൽകിയിരുന്നു. പത്ത് ജില്ലകളിലും യെല്ലോ അലർട്ടാണ് പ്രഖ്യാപിച്ചിരുന്നത്. എന്നാൽ ഇന്ന് പ്രത്യേക മുന്നറിയിപ്പുകളൊന്നും പുറപ്പെടുവിച്ചിട്ടില്ല.

അതേസമയം ഞായറാഴ്‌ച തെക്കൻ ജില്ലകളിലും മധ്യകേരളത്തിലും ശക്‌തമായ മഴയ്‌ക്ക് സാധ്യതയുണ്ടെന്നും മുന്നറിയിപ്പുണ്ടായിരുന്നു.

അടുത്ത രണ്ട് ദിവസത്തിനുള്ളിൽ കേരളത്തിൽ കാലവർഷം എത്തിച്ചേരുമെന്നാണ് കാലാവസ്‌ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ നിലവിലെ വിലയിരുത്തൽ. കാലവർഷം എത്തുമെങ്കിലും ആദ്യ പാദത്തിൽ താരതമ്യേന മഴ കുറവായിരിക്കുമെന്നാണ് പ്രവചനം.

Most Read: വിദ്വേഷ മുദ്രാവാക്യം; 18 പോപ്പുലര്‍ ഫ്രണ്ട് നേതാക്കള്‍ അറസ്‌റ്റില്‍

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE