വിദ്വേഷ പ്രചാരണം വിലപ്പോയില്ല; നമ്പർ വൺ ആയി ജാമിഅ

By Desk Reporter, Malabar News
Jamia millia Islamia_2020 Aug 14
Ajwa Travels

ന്യൂഡൽഹി: ഇന്ത്യയിലെ ഏറ്റവും മികച്ച കേന്ദ്ര സർവകലാശാലയായി ഡൽഹിയിലെ ജാമിഅ മില്ലിയ്യ സെൻട്രൽ യൂണിവേഴ്സിറ്റിയെ തെരഞ്ഞെടുത്തു. കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം പുറത്തിറക്കിയ പട്ടികയിലാണ് പൗരത്വ ഭേദഗതി നിയമത്തിനെതിരെയുള്ള പ്രക്ഷോഭത്തിൽ സംഘ്പരിവാറും ഡൽഹി പോലീസും അഴിഞ്ഞാടിയ ജാമിഅ മില്ലിയ്യ സെൻട്രൽ യൂണിവേഴ്സിറ്റി ഒന്നാമതായത്. ജെ എൻ യു , അലിഗർ സർവ്വകലാശാലകളെയെല്ലാം പിന്തള്ളിയാണ് ജാമിഅ മില്ലിയ്യയുടെ നേട്ടം.

പൗരത്വ ഭേദഗതി നിയമത്തിനെതിരെയുള്ള പ്രക്ഷോഭത്തിൽ ആദ്യം ഉയർന്നു കേട്ട പ്രതിരോധ ശബ്ദങ്ങളിൽ ഒന്ന് ജാമിഅ സർവ്വകലാശാലയുടേതായിരുന്നു. സ്വാതന്ത്ര്യത്തെയും ജനാധിപത്യ-മതേതരത്വ തുല്യതകളെയും ആരുടേയും കാൽച്ചുവട്ടിൽ സമർപ്പിക്കില്ലെന്ന യുവതയുടെ ശബ്ദം ജാമിഅയിൽ അലയടിച്ചു. ക്രൂരമായായിരുന്നു ഭരണകൂടവും പോലീസും വിദ്യാർത്ഥികളുടെ പ്രതിരോധത്തെ നേരിട്ടത്. വെടിവെച്ചും തല്ലിയുമാണ് അവർ യുവതയുടെ ശബ്ദത്തെ തോൽപ്പിക്കാൻ ശ്രമിച്ചത്.

പൂർണ്ണ വായനയ്ക്ക്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE