തരംഗമായി ‘ജനഗണമന’ ട്രെയ്‌ലർ; 2 മില്യൺ കാഴ്‌ചക്കാരിലേക്ക് കുതിക്കുന്നു

By Staff Reporter, Malabar News
janaganamana-trailer
Ajwa Travels

പൃഥ്വിരാജ് സുകുമാരൻ, സുരാജ് വെഞ്ഞാറമൂട് കൂട്ടുകെട്ടിൽ ഒരുങ്ങുന്ന ജനഗണമനയുടെ ട്രെയ്‌ലറിന് മികച്ച പ്രതികരണം. റിലീസ് ചെയ്‌ത്‌ 12 മണിക്കൂറിനുള്ളിൽ തന്നെ 17 ലക്ഷത്തിലധികം കാഴ്‌ചക്കാരാണ് ഇതിന് ലഭിച്ചത്. സമൂഹ മാദ്ധ്യമങ്ങളിൽ ഇത് തരംഗമാവുകയും ചെയ്‌തു. ശക്‌തമായ രാഷ്‌ട്രീയം പറയുന്ന ചിത്രമായിരിക്കും ഇതെന്ന് ട്രെയ്‌ലറിൽ നിന്ന് വ്യക്‌തമാണ്‌.

ഏപ്രിൽ 28ന് റിലീസിനൊരുങ്ങുന്ന ചിത്രത്തിന്റെ നാല് മിനിറ്റിൽ അധികം നീണ്ട് നിൽക്കുന്ന ട്രെയ്‌ലർ വീഡിയോയാണ് അണിയറ പ്രവർത്തകർ ഇന്നലെ പുറത്ത് വിട്ടിരിക്കുന്നത്. ‘ഡ്രൈവിംഗ് ലൈസൻസ്’ എന്ന സിനിമക്ക് ശേഷം പൃഥ്വിരാജും സുരാജും ഒന്നിക്കുന്ന ചിത്രത്തിന്റെ കഴിഞ്ഞ ടീസറിന് വലിയ തോതിൽ പ്രേക്ഷക ശ്രദ്ധ ലഭിച്ചിരുന്നു.

‘ക്വീൻ’ എന്ന ചിത്രത്തിലൂടെ സംവിധാന രംഗത്തിലേക്കെത്തിയ ഡിജോ ജോസ് ആന്റണിയാണ് ജനഗണമനയുടെ സംവിധായകൻ. ഷാരിസ് മുഹമ്മദാണ് ചിത്രത്തിന്റെ രചന നിർവഹിച്ചിരിക്കുന്നത്. പൃഥ്വിരാജ് പ്രൊഡക്ഷന്റെ ബാനറിൽ സുപ്രിയ മേനോനും മാജിക് ഫ്രെയിംസിന്റെ ബാനറിൽ ലിസ്‌റ്റിൻ സ്‌റ്റീഫനും ചേർന്നാണ് ജനഗണമന നിർമിക്കുന്നത്.

പൃഥ്വിക്കും സുരാജിന് പുറമെ മംമ്ത മോഹൻദാസ്, ശ്രീദിവ്യ, ധ്രുവൻ, ഷാരി, ഷമ്മി തിലകൻ, രാജ കൃഷ്‌ണമൂർത്തി, പശുപതി, അഴകം പെരുമാൾ, ഇളവരസ്, വിനോദ് സാഗഡ, വിൻസി അലോഷ്യസ്, മിഥുൻ, ഹരികൃഷ്‌ണൻ, വിജയ് കുമാർ, വൈഷ്‌ണവി വേണുഗോപാൽ തുടങ്ങിയവരാണ് പ്രധാന കഥാപത്രങ്ങളായി ചിത്രത്തിലെത്തുന്നത്.

Read Also: റഷ്യൻ വിദേശകാര്യ മന്ത്രി ഇന്ന് ഇന്ത്യയിൽ എത്തും

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE