റഷ്യൻ വിദേശകാര്യ മന്ത്രി ഇന്ന് ഇന്ത്യയിൽ എത്തും

By Staff Reporter, Malabar News
russia-minister
Ajwa Travels

ന്യൂഡെൽഹി: യുക്രൈനിൽ സൈനിക നീക്കം തുടരുന്നതിനിടെ റഷ്യൻ വിദേശകാര്യ മന്ത്രി സെർജി ലാവ്‌റോവ് ഇന്ന് ഇന്ത്യയിലെത്തും. രണ്ട് ദിവസത്തെ സന്ദർശനത്തിനായാണ് സെർജി ലാവ്‌റോവ് ഇന്ത്യയിലെത്തുന്നത്. യുക്രൈനിലെ അധിനിവേശത്തിന് ശേഷം ആദ്യമായി ഇന്ത്യയിലെത്തുന്ന റഷ്യൻ നേതാവ് കൂടിയാണ് സെർജി ലാവ്‌റോവ്.

വിവിധ രാജ്യങ്ങൾ റഷ്യക്കുമേൽ ഉപരോധം ഏർപ്പെടുത്തിയ സാഹചര്യത്തിൽ ഇന്ത്യയുമായി വ്യാപാരബന്ധം കൂടുതൽ ശക്‌തമാക്കാനാണ് ലാവ്‌റോവിന്റെ സന്ദർശനത്തിലൂടെ ലക്ഷ്യമിടുന്നത്.

റഷ്യ യുക്രൈനിൽ സൈനിക നീക്കം ആരംഭിച്ചതിനെതിരെ ലോകരാജ്യങ്ങൾ രംഗത്തെത്തിയപ്പോൾ ഇന്ത്യ റഷ്യക്കെതിരെ വിമർശനം ഉന്നയിച്ചിരുന്നില്ല. ഐക്യരാഷ്‌ട്രസഭയിൽ റഷ്യയെ തള്ളാത്ത നിലപാടാണ് ഇന്ത്യ സ്വീകരിച്ചത്.

Read Also: ഖത്തറിൽ കോവിഡ് വാക്‌സിൻ നാലാം ഡോസിന് അനുമതി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE