പുതുപുത്തൻ ഓഫറുകളുമായി ജിയോ; നെറ്റ്ഫ്ളിക്‌സും ഹോട്സ്റ്റാറും സൗജന്യം

By News Desk, Malabar News
JIO new offers
Representational Image
Ajwa Travels

അഞ്ച് പുതിയ പോസ്റ്റ്‌പെയ്‌ഡ്‌ പ്ലസ് പ്ലാനുകളുമായി റിലയൻസ് ജിയോ. 399 രൂപ മുതലുള്ള അഞ്ച് താരിഫ് പ്ലാനുകളാണ് അവതരിപ്പിച്ചിരിക്കുന്നത്. 799 രൂപയുടെയും 1,499 രൂപയുടെയും പ്ലാനുകൾ അത്യുഗ്രൻ ഓഫറുകളുമായി പിന്നാലെയുണ്ട്. ഈ പ്ലാനുകൾക്ക് നെറ്റ്ഫ്ളിക്‌സ്, ആമസോൺ പ്രൈം വീഡിയോ, ഡിസ്‌നി ഹോട്സ്റ്റാർ എന്നിവയുടെ സൗജന്യ സബ്‌സ്‌ക്രിപ്ഷൻ ലഭിക്കും.

399 രൂപ പ്ലാനിൽ ഉപയോക്താക്കൾക്ക് 75 ജിബി ഡാറ്റ, അൺലിമിറ്റഡ് വോയിസ് കോൾ, എസ്എംഎസ് സൗകര്യം, നെറ്റ്ഫ്ളിക്‌സ്, ആമസോൺ പ്രൈം+ഡിസ്‌നി ഹോട്സ്റ്റാർ വിഐപി സബ്‌സ്‌ക്രിപ്‌ഷൻ, 200 ജിബി ഡാറ്റ റോൾഓവർ എന്നിവ ലഭിക്കും. 599 രൂപയുടെ പ്ലാനിൽ ഈ ഓഫറുകൾക്ക് പുറമേ ഒരു അധിക സിം കാർഡ് കൂടി ലഭിക്കും.

799 രൂപയുടെ ഫാമിലി പ്ലാനിൽ ഓഫറുകൾക്ക് പുറമേ രണ്ട് അധിക സിം കാർഡുകൾ ലഭിക്കും. 999 രൂപയുടെ ഫാമിലി പ്ലാനിൽ 3 അധിക സിം കാർഡുകളാണ് വാഗ്‌ദാനം ചെയ്‌തിരിക്കുന്നത്‌. 1,499 ന്റെ പ്ലാനിൽ 300 ജിബി ഡാറ്റ, അൺലിമിറ്റഡ് വോയിസ് കോൾ, എസ്എംഎസ് സൗകര്യം, നെറ്റ്ഫ്ളിക്‌സ്, ആമസോൺ പ്രൈം+ഡിസ്‌നി ഹോട്സ്റ്റാർ വിഐപി സബ്‌സ്‌ക്രിപ്‌ഷൻ 500 ജിബി റോൾഓവർ, യുഎസ്എ, യുഎഇ എന്നിവിടങ്ങളിലേക്ക് അൺലിമിറ്റഡ് ഡാറ്റയും വോയ്‌സ് കോളും ലഭ്യമാകും.

സെപ്റ്റംബർ 24 മുതൽ ജിയോ സ്റ്റോറുകളിലൂടെ ഈ സേവനം ലഭ്യമാകും. ഹോം ഡെലിവറി സൗകര്യവും ഒരുക്കിയിട്ടുണ്ട്. കൂടാതെ 650 ൽ പരം ലൈവ് ചാനലുകൾ, വീഡിയോ കണ്ടന്റ്, അഞ്ച് കോടിയിലേറെ ഗാനങ്ങൾ, മുന്നൂറിൽ പരം ന്യൂസ് പേപ്പറുകൾ എന്നിവയോട് കൂടിയ ജിയോ ആപ്പ് സർവീസും ജിയോ ഓഫർ ചെയ്യുന്നുണ്ട്. കൂടാതെ, 250 രൂപക്ക് മുഴുവൻ കുടുംബത്തിനും ഉപയോഗിക്കാവുന്ന ഫാമിലി പ്ലാൻ, 500 ജിബി വരെ ഡാറ്റ, ഇന്ത്യക്കകത്തും വിദേശത്തും വൈഫൈ കോളിംഗ് എന്നിവയും പ്ലാനിന്റെ ഭാഗമാണ്.

വിദേശയാത്ര ചെയ്യുന്ന ഇന്ത്യൻ യാത്രക്കാർക്കായി ഫ്ളൈറ്റ് കണക്ടിവിറ്റി സർവീസ്, അമേരിക്ക, ഗൾഫ് രാജ്യങ്ങളിൽ ഇന്റർനാഷണൽ റോമിങ് എന്നിവയും പുതിയ പ്ലാനിൽ ചേർത്തിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE