ജോസിന്റെ ചിരി നിയമസഭാ തിരഞ്ഞെടുപ്പിൽ കരച്ചിലാവും; പിജെ ജോസഫ്

By Desk Reporter, Malabar News
Malabar-News_PJ-Joseph,-Jose-k-Mani
Ajwa Travels

ഇടുക്കി: ജോസ് കെ മാണിയുടെ ഇപ്പോഴത്തെ ചിരി നിയമസഭാ തിരഞ്ഞെടുപ്പ് വരുമ്പോൾ കരച്ചിലാവുമെന്ന് കേരളാ കോൺഗ്രസ് നേതാവ് പിജെ ജോസഫ്. പാലാ നഗരസഭയിൽ ജോസ് കെ മാണി നേട്ടമുണ്ടാക്കിയെന്നും ജോസഫ് വിഭാഗം തകർന്നടിഞ്ഞെന്നും പറയുന്നത് ശരിയല്ലെന്നും അദ്ദേഹം പറഞ്ഞു.

രണ്ടില ചിഹ്‌നം ജോസ് കൊണ്ടുപോകട്ടെ, തങ്ങൾ ചെണ്ട തന്നെ ഔദ്യോഗിക ചിഹ്‌നമാക്കുന്നത് ആലോചിക്കുകയാണെന്നും പിജെ ജോസഫ് പറഞ്ഞു. രണ്ടിലയേക്കാൾ നല്ലത് ചെണ്ടയാണ്, രണ്ടില തോറ്റ പാർട്ടിയുടെ ചിഹ്‌നമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

പാലായിൽ ജോസ് കെ മാണിക്ക് സമ്പൂർണ ജയം അവകാശപ്പെടാനാകില്ലെന്ന് പിജെ ജോസഫ് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. കോട്ടയം ജില്ലാ പഞ്ചായത്തിൽ യുഡിഎഫിന് മികച്ച പ്രകടനം കാഴ്‌ച വെക്കാൻ സാധിക്കാത്തത് കോൺഗ്രസ് കാരണം ആണെന്നും രണ്ടില ചിഹ്‌നം ജോസ് കെ മാണിക്ക് ചെറിയ മേധാവിത്വം നൽകിയെന്നും അദ്ദേഹം ഫല പ്രഖ്യാപനത്തിന് ശേഷം പറഞ്ഞിരുന്നു. എന്നാൽ ഈ തിരഞ്ഞെടുപ്പ് ഫലം നിയമസഭാ തിരഞ്ഞെടുപ്പിനെ ബാധിക്കില്ലെന്നും അദ്ദേഹം ആത്‌മവിശ്വാസം പ്രകടിപ്പിച്ചു.

തദ്ദേശ തിരഞ്ഞെടുപ്പ് ഫലം വന്നപ്പോൾ ചരിത്രത്തിൽ ആദ്യമായി പാലാ നഗരസഭ എൽഡിഎഫിന് ഒപ്പം നിൽക്കുന്ന കാഴ്‌ചയാണ്‌ കണ്ടത്.

Also Read:  സ്വാശ്രയ ഫീസ്; സംസ്‌ഥാന സര്‍ക്കാരിന്റെ ഹരജി തള്ളി സുപ്രീം കോടതി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE