മാദ്ധ്യമ പ്രവർത്തകൻ എംജെ ശ്രീജിത്ത് അന്തരിച്ചു

By Desk Reporter, Malabar News
Ajwa Travels

തിരുവനന്തപുരം: രാഷ്‌ട്രദീപിക തിരുവനന്തപുരം യൂണിറ്റ് റിപ്പോര്‍ട്ടര്‍ എംജെ ശ്രീജിത്ത് (36) അന്തരിച്ചു. രോഗം ബാധിച്ച് ഏറെക്കാലമായി ചികിൽസയിലായിരുന്നു. വ്യാഴാഴ്‌ച ഉച്ചയോടെ വെള്ളനാട്ടുള്ള സഹോദരിയുടെ വസതിയിലായിരുന്നു അന്ത്യം. സംസ്‌കാരം ഇന്ന് രാത്രി എട്ടിന് മീനാങ്കലിലെ വീട്ടിൽ നടക്കും. മരണത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചിച്ചു.

ഒരു വ്യാഴവട്ടത്തിലേറെക്കാലം തലസ്‌ഥാനത്തെ വാര്‍ത്താ ലോകത്തെ കര്‍മോൽസുകനായ മാദ്ധ്യമ പ്രവര്‍ത്തകനായിരുന്നു ശ്രീജിത്ത്. അദ്ദേഹത്തിന്റെ നിരവധി രാഷ്‌ട്രീയ റിപ്പോര്‍ട്ടുകളും പോലീസ് സ്‌റ്റോറികളും ശ്രദ്ധ നേടിയിരുന്നു.

മീനാങ്കല്‍ പാറമുക്ക് നിഷാ കോട്ടേജില്‍ പരേതരായ മോഹനകുമാറിന്റെയും ജയകുമാരിയുടേയും മകനാണ്. ഭാര്യ: അഖില. ഏകമകള്‍ ഋതിക. സഹോദരങ്ങള്‍: നിഷ, ശ്രുതി. ഏഷ്യാനെറ്റ് ന്യൂസ് ചീഫ് ക്യാമറാമാന്‍ അയ്യപ്പന്‍ ഭാര്യാപിതാവാണ്.

Also Read:  തോല്‍വിയും ആഭ്യന്തര പ്രശ്‌നങ്ങളും; സംസ്‌ഥാന തലത്തില്‍ പുനസംഘടനക്ക് ഒരുങ്ങി ബിജെപി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE