ബോബ്‌ഡെ വിരമിക്കുന്നു; ജസ്‌റ്റിസ് എന്‍വി രമണ അടുത്ത ചീഫ് ജസ്‌റ്റിസ്

By Syndicated , Malabar News
justice_ramana
Ajwa Travels

ന്യൂഡെല്‍ഹി: ഇന്ത്യയിലെ പരമോന്നത നീതിന്യായ കോടതിയുടെ അടുത്ത ചീഫ് ജസ്‌റ്റിസായി ജസ്‌റ്റിസ് എന്‍വി രമണയുടെ പേര് ചീഫ് ജസ്‌റ്റിസ് എസ്എ ബോബ്‌ഡെ ശുപാര്‍ശ ചെയ്‌തു. എന്‍വി രമണയെ നിര്‍ദേശിച്ചുകൊണ്ട് കേന്ദ്ര സര്‍ക്കാരിന് ബോബ്‌ഡെ കത്തയച്ചിട്ടുണ്ട്.

ഏപ്രില്‍ മാസത്തില്‍ നിലവിലെ ചീഫ് ജസ്‌റ്റിസ്‌ എസ്എ ബോബ്‌ഡെ വിരമിക്കുന്ന പശ്‌ചാത്തലത്തിൽ പുതിയ ചീഫ് ജസ്‌റ്റിസിനെ ശുപാര്‍ശ ചെയ്യണമെന്ന് കേന്ദ്രം ആവശ്യപ്പെട്ടിരുന്നു. ഇതേത്തുടർന്നാണ് എന്‍വി രമണയെ നിര്‍ദേശിച്ചുകൊണ്ട് കേന്ദ്ര സര്‍ക്കാരിന് ബോബ്‌ഡെ കത്തയച്ചത്. ചീഫ് ജസ്‌റ്റിസ് കഴിഞ്ഞാൽ നിലവിൽ സുപ്രീം കോടതിയിലെ ഏറ്റവും മുതിര്‍ന്ന ജഡ്ജിയാണ് എൻവി രമണ.

1983ലാണ് ജസ്‌റ്റിസ് എന്‍വി രമണ ആന്ധ്രപ്രദേശ് ഹൈക്കോടതിയില്‍ അഡ്വക്കേറ്റായി നിയമിതനാവുന്നത്. കേന്ദ്ര സര്‍ക്കാരിന്റെ അഡീഷണല്‍ സ്‌റ്റാന്‍ഡിങ്ങ് കൗണ്‍സലായും പ്രവര്‍ത്തിച്ചിട്ടുണ്ട്. 2000 ജൂണിലാണ് ആന്ധ്രാപ്രദേശ് ഹൈക്കോടതിയിൽ സ്‌ഥിരം ജഡ്ജിയായി നിയമിക്കപ്പെട്ടത്. 2014ൽ സുപ്രീം കോടതിയിൽ നിയമിതനായി.

Read also: ജാമ്യം ലഭിക്കാൻ ആർഎസ്എസ് അംഗത്വം വേണം; അഖില്‍ ഗൊഗോയി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE