കെപിസിസി അധ്യക്ഷനായി കെ സുധാകരൻ നാളെ ചുമതലയേൽക്കും

By Staff Reporter, Malabar News
k sudhakaran
Ajwa Travels

തിരുവനന്തപുരം: കെ സുധാകരൻ നാളെ കെപിസിസി അധ്യക്ഷനായി ചുമതലയേൽക്കും. നാളെ രാവിലെ 11 മണിക്കും 11.30നും ഇടയിലാണ് സുധാകരന്റെ ചുമതലയേൽക്കൽ ചടങ്ങ്. ചടങ്ങിന് മുന്നോടിയായി നാളെ രാവിലെ പത്ത് മണിക്ക് തിരുവനന്തപുരം കിഴക്കേക്കോട്ടയിലെ ഗാന്ധി പ്രതിമയിലും, പാളയം രക്‌തസാക്ഷി മണ്ഡപത്തിലും അദ്ദേഹം ഹാരാർപ്പണം നടത്തും.

പത്തരയോടെ കെപിസിസി ആസ്‌ഥാനമായ ശാസ്‌തമംഗലത്തെ ഇന്ദിരാഭവനിൽ എത്തുന്ന സുധാകരന് സേവാദൾ വളന്റിയർമാർ ഗാർഡ് ഓഫ് ഓണർ നൽകും. തുടർന്ന് സുധാകരൻ പാർട്ടി പാതക ഉയർത്തും. പതിനൊന്ന് മണിയോടെയാണ് സുധാകരൻ കെപിസിസി അധ്യക്ഷനായി സ്‌ഥാനം ഏറ്റെടുക്കുക. ഇതിന് ശേഷം സ്‌ഥാനമൊഴിയുന്ന കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ വിടവാങ്ങൽ പ്രസംഗം നടത്തും. കെ സുധാകരന്റെ ആമുഖ പ്രസംഗവും ഉണ്ടാവും.

Read Also: ഓറഞ്ച് അലർട് പിൻവലിച്ചു; സംസ്‌ഥാനത്തെ 14 ജില്ലകളിലും ഇന്ന് യെല്ലോ അലർട്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE