ബക്രീദ് ഇളവ്; സുപ്രീം കോടതിയുടെ വിമർശനം സർക്കാരിനേറ്റ പ്രഹരമെന്ന് കെ സുരേന്ദ്രൻ

By News Desk, Malabar News
Women's Commission not need party leaders

തിരുവനന്തപുരം: ബക്രീദ് ഇളവുകൾക്കെതിരെയുള്ള സുപ്രീം കോടതിയുടെ രൂക്ഷ വിമർശനം പിണറായി സർക്കാരിനേറ്റ പ്രഹരമെന്ന് ബിജെപി സംസ്‌ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. സംസ്‌ഥാന സർക്കാർ ജനങ്ങളുടെ ജീവിതം കൊണ്ട് പന്താടുകയാണെന്ന് സുരേന്ദ്രൻ ആരോപിച്ചു.

ഇളവുകൾ നൽകിയ സർക്കാരിന്റെ അശാസ്‌ത്രീയ രീതിയെ കോടതി വിമർശിച്ചു. ജീവിക്കാനുള്ള അവകാശത്തിൻമേൽ കടന്നുകയറ്റം നടത്തിയ സർക്കാരിനുള്ള തിരിച്ചടിയാണിത്. ഓണത്തിനും ക്രിസ്‌മസിനും ഇളവ് നൽകാത്ത സർക്കാർ ബക്രീദിന് മാത്രം ഇളവുകൾ നൽകുന്നു.

ബക്രീദ് ഇളവുകൾ സംബന്ധിച്ച സർക്കാർ സത്യവാങ്മൂലത്തിലെ വിശദീകരണത്തിൽ സുപ്രീം കോടതി അതൃപ്‌തി രേഖപ്പെടുത്തിയിരുന്നു. സത്യവാങ്മൂലത്തിന് അനുബന്ധമായി സമർപ്പിച്ച രേഖകളിലെ വിവരങ്ങൾ അസത്യമാണെന്ന് കോടതി ചൂണ്ടിക്കാട്ടി. ഇളവുകൾ സ്‌ഥിതി ഗുരുതരമാക്കിയാൽ അതിന്റെ പ്രത്യാഘാതം കേരളം നേരിടേണ്ടി വരുമെന്നും കോടതി മുന്നറിയിപ്പ് നൽകി.

Read Also: ജയിലിൽ വീണ്ടും ഭീഷണിയെന്ന് സരിത്ത്; പരാതിയിൽ കോടതി വെള്ളിയാഴ്‌ച വിധി പറയും

Mechart

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE