രാജ്ഭവൻ പ്രതിരോധത്തിനെതിരെ കെ സുരേന്ദ്രന്റെ ഹരജി; തടസമില്ലെന്ന് ഹൈക്കോടതി മറുപടി

കേസ് പരിഗണിച്ച കോടതി സുരേന്ദ്രനെ വിമർശിക്കുകയും ചെയ്‌തു. രാജ്ഭവൻ മാർച്ചിൽ സർക്കാർ ജീവനക്കാർ പങ്കെടുക്കണമെന്ന ഉത്തരവ് എവിടെയെന്ന് കോടതി ചോദിച്ചു.

By Central Desk, Malabar News
K Surendran's plea against Raj Bhavan defence
Ajwa Travels

കൊച്ചി: ഇടതുമുന്നണിയുടെ ഗവർണർ വിരുദ്ധ സമരത്തിനെതിരെ ബിജെപി അധ്യക്ഷൻ സമർപ്പിച്ച ഹരജിയിൽ, പ്രതിഷേധ തടയാൻ ആകില്ലെന്ന് വ്യക്‌തമാക്കി ഹൈക്കോടതി.

ഇടതുമുന്നണി ഇന്ന് നടത്തുന്ന രാജ്‌ഭവൻ മാർച്ചിൽ സർക്കാർ ഉദ്യോഗസ്‌ഥരും തൊഴിലുറപ്പു തൊഴിലാളികളും പങ്കെടുക്കുന്നതു വിലക്കണമെന്ന് ആവശ്യപ്പെട്ട് ബിജെപി സംസ്‌ഥാന പ്രസിഡന്റ് കെ സുരേന്ദ്രൻ നൽകിയ ഹരജിയിൽ ‘പ്രതിരോധത്തിന് തടസമില്ലെന്ന്’ വ്യക്‌തമാക്കിയാണ് ഹൈക്കോടതി ഉത്തരവ്.

ചീഫ് ജസ്‌റ്റിസ്‌ ഉൾപ്പെട്ട ഡിവിഷൻ ബെഞ്ചാണ് ഹരജി പരിഗണിച്ചത്. സർക്കാർ ജീവനക്കാർ സമരത്തിൽ പങ്കെടുക്കുന്നതിനു ഹൈക്കോടതിയുടെ വിലക്കുണ്ടെന്നു സുരേന്ദ്രൻ ചൂണ്ടിക്കാട്ടിയിരുന്നു. മാർച്ചിൽ പരമാവധി ആളുകളെ പങ്കെടുപ്പിക്കാൻ സർവീസ് സംഘടനകൾക്കു നിർദേശം നൽകിയിട്ടുണ്ടെന്നും സമരത്തിൽ പങ്കെടുക്കുന്ന സർക്കാർ ജീവനക്കാർക്കു ഹാജർ കിട്ടുമെന്ന ഉറപ്പ്‌ നൽകിയിട്ടുണ്ടെന്നും സുരേന്ദ്രൻ പറഞ്ഞു.

മാർച്ചിൽ പങ്കെടുക്കുന്ന സർക്കാർ ജീവനക്കാർ ആരൊക്കെയാണെന്ന് എങ്ങനെ അറിയുമെന്നും കോടതി സുരേന്ദരനോട് ആരാഞ്ഞു. മാർച്ച് തടയാൻ ആകില്ലെന്ന് വ്യക്‌തമാക്കിയ ഹൈക്കോടതി സർക്കാർ ജീവനക്കാർ മാർച്ചിൽ പങ്കെടുക്കുന്നത് തടയണമെന്ന് ആവശ്യപ്പെട്ട് കെ സുരേന്ദ്രൻ നൽകിയ പരാതി പരിഗണിക്കാൻ ചീഫ് സെക്രട്ടറിക്കു നിർദേശം നൽകിയിട്ടുണ്ട്.

Most Read: 11,000ത്തിൽ അധികം പേരെ ഒറ്റയടിക്ക് പിരിച്ചുവിട്ട് ഫേസ്ബുക്‌

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE