എല്‍ദോസ് കുന്നപ്പിള്ളി: ബലാൽസംഗം പോലെ ക്രൂരമാണ് വ്യാജ ആരോപണവും; ഹൈക്കോടതി

എല്‍ദോസ് കുന്നപ്പിള്ളിക്ക് വേണ്ടി കോടതിയിൽ ഹാജരായ അഭിഭാഷകർക്കെതിരായ നടപടികൾ കോടതി തടഞ്ഞു. എന്നാൽ, അഭിഭാഷകർക്കെതിരായി രജിസ്‌റ്റർ ചെയ്‌ത എഫ്‌ഐആർ ഈ ഘട്ടത്തിൽ റദ്ദാക്കാനാകില്ലെന്നും കോടതി അറിയിച്ചു.

By Central Desk, Malabar News
Eldos Kunnappilly _ False allegations are as cruel as rape _ High Court
Rep. Image
Ajwa Travels

കൊച്ചി: എല്‍ദോസ് കുന്നപ്പിള്ളി ബലാൽസംഗ കേസിൽ പരാതിക്കാരി നൽകിയ ആദ്യപരാതിയിൽ ലൈംഗിക പീഡനം പറയാതിരുന്നതിൽ നിന്ന് ബന്ധം പരസ്‌പര സമ്മതത്തോടെ ആയിരുന്നു എന്നു മനസിലാകുമെന്ന് കോടതിയുടെ പ്രതികരണം.

പരാതിക്കാരിയുമായി ഉണ്ടായത് ഉഭയസമ്മതം അനുസരിച്ചുള്ള ലൈംഗിക ബന്ധമായിരുന്നോ എന്നു പരിശോധിക്കണമെന്നും ഹൈക്കോടതി പറഞ്ഞു. പീഡനക്കേസിൽ എംഎൽഎയുടെ മുൻകൂർ ജാമ്യം റദ്ദാക്കണം എന്നാവശ്യപ്പെട്ടുള്ള സർക്കാരിന്റെയും യുവതിയുടെയും ഹരജി പരിഗണിക്കവെയാണ് കോടതിയുടെ നിരീക്ഷണം.

പ്രോസിക്യൂഷനോട്, ആദ്യ പരാതിയിൽ ലൈംഗിക പീഡന പരാതി ഉണ്ടോ എന്ന ചോദ്യത്തിന് ഇല്ലെന്നായിരുന്നു മറുപടി. പരാതിക്കാരിയെ കോവളത്ത് ആത്‌മഹത്യാ മുനമ്പില്‍ വച്ചു തള്ളിയിടാന്‍ പ്രതി ശ്രമിച്ചതായി പൊലീസ് കോടതിയെ അറിച്ചു. ഇതിന് മറുപടിയായി, കാര്യങ്ങള്‍ സിനിമാക്കഥ പോലെ തോന്നുന്നെന്നു കോടതി പറഞ്ഞു.

യുവതിയുടെ ആദ്യപരാതിയിൽ, സ്ത്രീത്വത്തെ അപമാനിക്കൽ, അതിക്രമിച്ചു കടക്കൽ തുടങ്ങിയ കുറ്റങ്ങളാണ് ഉണ്ടായിരുന്നത്. എന്നാൽ, പിന്നീട് നൽകിയ പരാതിയിൽ ബലാൽസംഗ കുറ്റം കൂടി എഴുതിയിരുന്നു. തുടർന്ന്, എംഎൽഎ തന്നെ പലയിടങ്ങളിൽ വച്ചു ലൈംഗികമായി പീഡിപ്പിച്ചതായി യുവതി നൽകിയ പുതിയ മൊഴിയുടെ അടിസ്‌ഥാനത്തിൽ ആവർ‌ത്തിച്ചുള്ള പീഡനക്കുറ്റം കൂടി ചുമത്തിയിരുന്നു.

നെയ്യാറ്റിൻകര ജുഡീഷ്യൽ ഒന്നാം ക്‌ളാസ് മജിസ്‌ട്രേറ്റ്‌ കോടതിയിൽ പൊലീസ് ഇതനുസരിച്ച് റിപ്പോർട്ട് നൽകുകയും ചെയ്‌തു. ഈ റിപ്പോർട്ടിൽ ക്രിമിനൽ നടപടിച്ചട്ടത്തിലെ 376(2)(എൻ) വകുപ്പു ഉൾപ്പെടുത്തിയത്. പെരുമ്പാവൂരിലെ വീട്, കോവളത്തെ റിസോർട്ട്, കളമശേരിയിലെ ഫ്‌ളാറ്റ്, തിരുവനന്തപുരം പേട്ടയിലെ യുവതിയുടെ വീട് എന്നിവിടങ്ങളിൽ വച്ചു പീഡിപ്പിച്ചെന്നാണ് യുവതി അവകാശപ്പെടുന്നത്. കേസിൽ കുറച്ചു ദിവസം ഒളിവിൽ കഴിഞ്ഞ എല്‍ദോസ് കുന്നപ്പിള്ളി പിന്നീട് ജാമ്യത്തിലിറങ്ങി.

Most Read: ഗാന്ധി കുടുംബത്തിന് നന്ദി; ജയിൽ മോചിതയായ നളിനി ശ്രീഹരന്‍

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE